മലയാളികൾക്ക് സുപരിചിതമായ താരമാണ് ശ്രീനിവാസൻ.ഒരിക്കൽ മോഹൻലാലിനെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ മാസങ്ങൾക്ക് മുമ്പ് വൈറലായിരുന്നു.മഴവിൽ മനോരമ അവാർഡ് ഫങ്ഷനിൽ വെച്ച് മോഹൻലാൽ തനിക്ക് ഉമ്മ തന്നതുപോലും അദ്ദേഹം ഒരു കംപ്ലീറ്റ് ആക്ടറായതുകൊണ്ടാണെന്നാണ് ശ്രീനിവാസൻ പറഞ്ഞത്. അന്ന് അത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ശ്രീനിവാസനെ സിനിമാപ്രേമികളും മോഹൻലാൽ ആരാധകരും വിമർശിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസം സിനിമാ ദി ക്യു എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിന്റെ വിനയത്തെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. യാതൊരു വിധ അഹങ്കാരവുമില്ലാത്ത വിനയമുള്ള നടനാണ് മോഹൻലാൽ എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. ‘മോഹൻലാലിന് യാതൊരു വിധ അഹങ്കാരവുമില്ല.’ അഭിനയിക്കുന്നവരോടും മറ്റെല്ലാവരോടും വിനയത്തോട് കൂടി സമീപിക്കാനുള്ള മനസ്ഥിതി പുള്ളിക്കുണ്ട്. പുള്ളി കൂടി ചെയ്ത് ശരിയാകേണ്ട വിഷയമാണെന്ന ബോധ്യമുണ്ട്. പ്രശ്നങ്ങളൊക്കെ ഉണ്ടാകുമ്പോൾ പുള്ളി ഒരിക്കലും അത് വൈരാഗ്യമായി എടുത്ത് ആരെങ്കിലും ചോദിക്കുമ്പോൾ പുച്ഛമായി പറയാറില്ല. ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുമ്പോൾ ഇക്വേഷൻ കുറവോ അത്തരം പ്രശ്നങ്ങളോ ഉണ്ടാകാറില്ല.’
‘ഞങ്ങൾ തമ്മിൽ എന്ത് വിഷയമുണ്ടെങ്കിലും അഭിനയിക്കുമ്പോൾ അതൊന്നും വരാറില്ല… ഉണ്ടാകാറില്ല. ഞാൻ വലിയ നടനാണെന്ന ഭാവം മോഹൻലാലിന് അശേഷമില്ല. ആരോടും ഇല്ല. അടുത്ത സുഹൃത്തുക്കളാണ് ഇപ്പോഴും വിളിക്കാറുണ്ട്. അഭിമുഖത്തിൽ ഞാൻ അതെല്ലാം പറഞ്ഞതിന്റെ പേരിൽ പുള്ളിക്ക് പിണക്കിമില്ല. അതേ കുറിച്ച് എന്നോട് ചോദിച്ചിട്ടുമില്ല. അടുത്തിടെ മഴവിൽ മനോരമ അവാർഡ് ഫങ്ഷനിൽ വെച്ച് മോഹൻലാൽ എനിക്ക് ഉമ്മ തന്നിരുന്നു.”അതേ കുറിച്ച് ഒരു അഭിമുഖത്തിൽ ചോദ്യം വന്നപ്പോൾ എനിക്ക് ഉമ്മ തന്നതുപോലും അദ്ദേഹം ഒരു കംപ്ലീറ്റ് ആക്ടറായതുകൊണ്ടാണെന്ന് ഞാൻ പറഞ്ഞിരുന്നു. അത് കേട്ട് എന്റെ ഭാര്യ എന്നെ ഭയങ്കരമായി വഴക്ക് പറഞ്ഞു’, എന്നാണ് ശ്രീനിവാസൻ ചിരിച്ചുകൊണ്ട് പറഞ്ഞത്. മോഹൻലാലിന്റെ വിനയത്തെ കുറിച്ച് സിനിമാക്കാരെല്ലാം എപ്പോഴും വാചാലരാകാറുള്ളതാണ്.