Film News

വിരല്‍ ചതഞ്ഞ് കിട്ടിയാല്‍ അതിന്റെ വിങ്ങലില്‍ പിന്നെ രണ്ടാഴ്ചത്തേക്ക് വേറെ വേദന ഒന്നും നമ്മളെ അലട്ടില്ല; ശ്രീജ നായരുടെ പോസ്റ്റ് വൈറല്‍

സോഷ്യല്‍ മീഡിയ വഴി പലപ്പോഴും തന്റെ നിലപാട് അറിയിക്കാറുണ്ട് നടിയും അവതാരകയും ആയ ശ്രീജ നായര്‍. ഇപ്പോള്‍ താരം പങ്കുവെച്ച പോസ്റ്റ് ആണ് വൈറല്‍ ആവുന്നത്. പ്രണയത്തെക്കുറിച്ചും , തേപ്പിനെക്കുറിച്ചെല്ലാം ആണ് ശ്രീജ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.

- Advertisement -

ജീവിതത്തിൽ ഒരിക്കലെങ്കിലും തേപ്പ് കിട്ടിയവരോ അല്ലങ്കിൽ അവഗണന കിട്ടി കൊണ്ടിരിക്കുന്നവർക്കോ വളരെ ഫീൽ കൊടുത്ത ഒരു വീഡിയോ ആണന്ന് തോന്നി.. എനിക്ക് അവരോട് വിഷമം തോന്നി. ഞാനും പ്രണയത്തിലും സൗഹൃദത്തിലും അത്തരം ജീവിത അവസ്ഥയിലൂടെ ഒക്കെ പല തവണ കടന്ന് പോയിട്ടുണ്ട്..

അതിൽ നിന്ന് മോചിപ്പിക്കപ്പെടാൻ കുറെക്കാലം എടുക്കും.. വെറുതെയാണത് . നമ്മൾ ഓർത്ത് വിഷമിക്കുന്നവർ നമ്മളെ ഓർക്കുക കൂടി ഉണ്ടാവില്ല.. എന്നാലും അവരെ സ്നേഹിച്ചതിനെ ഓർത്ത് സങ്കടപ്പെടണ്ട.. കാരണം അത് നമ്മളുടെ ഉള്ളിലെ അവർ തിരിച്ചറിയാത്ത ആത്മാർത്ഥതയാണ് .. പക്ഷേ അവർക്ക് ഒപ്പം പിന്നാലെ വെറുതെ നടന്ന കാലത്തിനെ പറ്റി ഒരു ബോധ്യം നല്ലതാണ് .. ഇനിയും അത്തരം വിഡ്ഡി വേഷങ്ങൾ കെട്ടാതിരിക്കാൻ…

അതിനാൽ ആരും വിഷമിക്കണ്ട. ആത്മാർത്ഥമായി നമ്മളവരെ സ്നേഹിച്ചിട്ടും പ്രാധാന്യം കൊടുത്തിട്ടും അവർ നമ്മളിൽ നിന്ന് അകലാൻ ശ്രമിച്ചെങ്കിൽ അവർ പോവട്ടെ.. കാലം ഉരുളുമ്പോൾ ജീവിതത്തിൻ്റെ ആരവം ഒഴിഞ്ഞ് ഒറ്റപ്പെടുന്ന കാലത്ത് നമ്മുടെ ആത്മാർത്ഥത അവർ തിരിച്ചറിയുന്ന ഒരു കാലം അവരുടെ ജീവിതത്തിൽ ഉണ്ടാകും.. അന്ന് നമ്മളെ അവർ ഓർക്കാതിരിക്കില്ല.. നമ്മുടെ പ്രണയത്തിനും സൗഹൃദത്തിനും അന്ന് അവരിൽ. വിലയുണ്ടാവും…

പോയവർ പോകട്ടെ,.. ഇനിയും ക്ഷണിക്കപ്പെടാത്ത അതിഥികളായി പലരും നമ്മുടെ ജീവിതത്തിനെ തിരഞ്ഞെത്തും.. ആരോടും ആത്മാർത്ഥതക്ക് പോകാതെ ഒരു സംശയ ബുദ്ധിയിൽ തന്നെ നിർത്തുന്നതാണ് നമ്മുടെ മനസമാധാനത്തിന് നല്ലത്…

സഹിക്കാൻ കഴിയാത്ത വിഷമം ഒക്കെ തോന്നും അപ്പോൾ ആത്മഹത്യയിലേക്ക് ഒന്നും പോകരുത്… എൻ്റെ അടുത്ത് വന്നാൽ ഞാൻ കൗൺസിൽ ചെയ്യാം.. മറക്കാൻ ഉള്ള ടിപ്പും അതിനു പ്രാക്ടീസ് ചെയ്യാനുള്ള അഫർമേഷൻസ് ഒക്കെ പറഞ്ഞു തരാം,,.ലിസ്റ്റിലെ പല അവശ കാമുകി കാമുകരും വന്ന് മേടിക്കാറുണ്ട്,.. മിക്കവരും നോർമൽ ആയിട്ടുണ്ട്.. ചിലർ എന്നെപ്പോലെ സൈക്കോ ആണ്..അഫർമേഷൻ ചെയ്ത് ഉപബോധമനസ്സിൽക്കിടക്കുന്ന ആ ഇമേജ് അകറ്റാതെ വേദനകൾ വീണ്ടും വീണ്ടും ഓർത്ത് സ്വയം കുത്തിനോവിച്ച് മനസ്സും ഹൃദയവും നനച്ചും ഉരുക്കിയും അത് ആസ്വദിച്ച് ഉറങ്ങുന്നവർ…

ഇനി എന്തൊക്കെ ചെയ്തിട്ടും വേദന മാറുന്നില്ലങ്കിൽ അത്രത്തോളം സഹിക്കാൻ കഴിയുന്നില്ലങ്കിൽ. നിങ്ങളുടെ തള്ളവിരൽ എടുത്ത് കതകിനിടയിൽ വെച്ചശേഷം കണ്ണടച്ച് കതക് ശക്തിയായി അമർത്തുക… അല്ലങ്കിൽ ഒരു ചുറ്റിക എടുത്ത് നഖത്തിനിട്ട് ഒരു അടി അടിക്കുക. വിരൽ ചതഞ്ഞ് കിട്ടിയാൽ അതിൻ്റെ വിങ്ങലിൽ പിന്നെ രണ്ടാഴ്ചത്തേക്ക് വേറെ വേദന ഒന്നും നമ്മളെ അലട്ടില്ല… രണ്ടാഴ്ച കഴിഞ്ഞ് അടുത്ത വിരലിലും പ്രാക്ടീസ് ചെയ്യുക.. എന്ന് സ്വന്തം ധീരൂസ്

Anusha

Recent Posts

എൻ്റെ കണ്ണിൽ അദ്ദേഹം സുന്ദരനാണ്, 2 വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ്, അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യ ഇപ്പോഴും എന്റെ സുഹൃത്താണ് – പ്രതികരണവുമായി വരലക്ഷ്മി ശരത്കുമാർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വരലക്ഷ്മി ശരത് കുമാർ. മലയാളം സിനിമകളിൽ ഉൾപ്പെടെ ആരും അഭിനയിച്ചിട്ടുണ്ട്. പവർഫുൾ ആയിട്ടുള്ള…

8 mins ago

തൻ്റെ പ്രിയതമയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ, അപ്രതീക്ഷിത പോസ്റ്റ് ആയി എന്നും ഒട്ടും പ്രതീക്ഷിച്ചില്ല എന്നും ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് മോഹൻലാൽ. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ഒരു ഫോട്ടോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.…

39 mins ago

എടാ മോനെ ലൈസൻസ് ഉണ്ടോ? ആവേശത്തിലെ രംഗണ്ണയുടെ ഡ്രൈവിംഗ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ, രംഗയുടെ യഥാർത്ഥ പേരും വയസ്സും ഇതാ

ഇത്തവണത്തെ വിഷു റിലീസുകളിൽ ഒന്നായിരുന്നു ആവേശം. ഫഹദ് ഫാസിൽ ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രംഗണ്ണാ എന്ന കഥാപാത്രത്തെയാണ്…

50 mins ago

ആ കാര്യത്തിൽ ജാസ്മിനെ കുറിച്ച് ഓർക്കുമ്പോൾ വിഷമം തോന്നാറുണ്ട് – ജാസ്മിൻ ജാഫർ വിഷയത്തിൽ പ്രതികരണവുമായി രഞ്ജിനി ഹരിദാസ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ബിഗ് ബോസ് ഒന്നാമത്തെ സീസണിൽ ഇവർ മത്സരാർത്ഥിയായി എത്തിയിരുന്നു. അന്ന്…

1 hour ago

സങ്കടവാർത്ത അറിയിച്ചു സ്വാസിക, ഒറ്റ ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത് ലക്ഷങ്ങളുടെ വരുമാന നഷ്ടം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. സീരിയൽ മേഖലയിലൂടെയാണ് താരം മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മനം പോലെ മംഗല്യം…

2 hours ago

അടുത്തകാലത്ത് ഇറങ്ങിയ ദിലീപ് സിനിമകളിലെ ഏറ്റവും ഉയർന്ന കളക്ഷൻ, ജനപ്രിയ നായകൻ എന്ന പദവി ദിലീപ് തിരിച്ചെടുക്കുമോ? പവി കെയർടേക്കർ സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

ഒരു നടന്റെ താരമൂല്യം എത്രത്തോളമാണ് എന്ന് തീരുമാനിക്കുന്നത് ഇന്ന് കോടി ക്ലബ്ബുകൾ ആണ്. റിലീസ് ദിനം മിനിമം ഒരു കോടിയെങ്കിലും…

2 hours ago