Film News

എന്റെ അമ്മയേക്കാളും കെയര്‍ ചെയ്യുന്ന അമ്മയാണ് വീട്ടിലുള്ളത്; വിശേഷം പങ്കുവെച്ച് അനുശ്രീ

ഈ അടുത്താണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരം അനുശ്രീ വിവാഹിതയായത്, ക്യാമറാമാന്‍ വിഷ്ണു സന്തോഷാണ് അനുശ്രീയുടെ ഭര്‍ത്താവ്. ഏറെ നാളത്തെപ്രണയത്തിന് പിന്നാലെയാണ് ഇവര്‍ വിവാഹം കഴിച്ചത്. ഇപ്പോള്‍ തന്റെ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അനുശ്രീ. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

- Advertisement -

താന്‍ വിഷ്ണുവുമായി വഴക്കിടാറുണ്ടെങ്കിലും പെട്ടന്ന് തന്നെ അത് സോള്‍വാകാറുണ്ട്. അതേസമയം വിവാഹ ശേഷവും തനിക്ക് നേരെ കുറെ നെഗറ്റീവ് കമന്റ് വരാറുണ്ടെന്ന് അനുശ്രീ പറയുന്നു. ഇതില്‍ പ്രധാനം അമ്മയെക്കുറിച്ച് പറഞ്ഞതാണ്. തനിക്ക് അമ്മയെ മിസ് ചെയ്യുന്നില്ലെന്ന് പലരും പറയാന്‍ തുടങ്ങി. എന്റെ അമ്മയേക്കാളും കെയര്‍ ചെയ്യുന്ന അമ്മയാണ് വീട്ടിലുള്ളത്. പകുതി ഫീലിംഗ്സ് അവിടെ മാറി. പിന്നാലെ ഭര്‍ത്താവ് നല്ല കെയര്‍ ചെയ്യുന്നയാളാണെന്നും അനുശ്രീ പറയുന്നു.

അമ്മയ്ക്ക് ഇപ്പോള്‍ ദേഷ്യമൊന്നുമില്ല. വീട്ടില്‍ വന്നോളാനൊക്കെ പറഞ്ഞിട്ടുണ്ട്. ഞാന്‍ പോയി അമ്മയെ കാണാറുണ്ട്. കാര്യങ്ങളൊക്കെ ചെയ്ത് കൊടുക്കാറുണ്ട്. എപ്പോഴാണ് വിഷ്ണുവിനെ ആസപ്റ്റ് ചെയ്യുന്നതെന്ന് ചോദിച്ചിരുന്നു. ഉടനെ കാണും, ഇപ്പോള്‍ എനിക്ക് അതിന് പറ്റുന്നില്ലെന്നായിരുന്നു അമ്മ പറഞ്ഞത്. അച്ഛന്‍ നേരത്തെ തന്നെ ആസപ്റ്റ് ചെയ്തിട്ടുണ്ടെന്നും അനുശ്രീ പറയുന്നു.

അതേസമയം താന്‍ അഭിനയിക്കുന്നതാണ് വിഷ്ണുവിന് ഇഷ്ടം എന്നും നടി പറയുന്നു. വിവാഹ ശേഷം കുടുബം നോക്കി കഴിയണം എന്നുണ്ടായിരുന്നു എന്നാല്‍ വിഷ്ണു അതിന് സമ്മതിച്ചില്ല , മര്യാദക്ക് പോയി അഭിനയിക്കാനാ പറഞ്ഞത് എന്നായാരുന്നു ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ വിഷ്ണുവിന്റെ മറുപടി.

രണ്ട് പേരുടെയും ഇഷ്ടം വീട്ടില്‍ പറഞ്ഞപ്പോള്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. ടെക്നീഷ്യനും ആര്‍ടിസ്റ്റുമല്ലേ, ശരിയാവുമോ എന്നൊക്കെയായിരുന്നു ആശങ്ക. പിന്നാലെ വേറെ പെണ്ണൊക്കെ ആലോചിച്ചിരുന്നു. എന്നാല്‍ അതൊന്നും ശരിയാവില്ലെന്ന് പറഞ്ഞപ്പോള്‍ പിന്നീട് സമ്മതിക്കുകയായിരുന്നു അനുശ്രീ പറയുന്നു.

 

 

Anusha

Recent Posts

നാലാം വിവാഹ വാർഷികം ആഘോഷിച്ചു മലയാളത്തിന്റെ പ്രിയപ്പെട്ട നടനും ഭാര്യയും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ചെമ്പൻ വിനോദ്. ഇദ്ദേഹം ഇപ്പോൾ ഇദ്ദേഹത്തിൻറെ വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഭാര്യ മറിയത്തിന്റെ…

10 mins ago

എന്റെ ​ഗബ്രൂട്ടന് കലിപ്പോ?. നിനക്ക് ടെൻഷനുണ്ടെങ്കിൽ എന്നോട് പറഞ്ഞോളൂ,പൊട്ടിക്കരഞ്ഞ് ജാസ്മിൻ.നാണം കെട്ട കണ്ടന്റെന്ന് ഗബ്രി

മലയാളി ബിഗ്ബോസ് ആരാധകർ എല്ലാവരും വലിയ രീതിയിൽ ചർച്ച ചെയ്യുന്നത് ജാസ്മിൻ ഗബ്രി വിഷയമാണ്.കഴിഞ്ഞ ദിവസം രാത്രി ബാത്ത് റൂം…

3 hours ago

53 കാരിയായ രേഖ ഗര്‍ഭിണിയായോ?ചിത്രങ്ങൾ വൈറൽ.വസ്തുത എന്താണ്?

മലയാളികൾക്ക് സുപരിചിതമായ താരമാണ് രേഖ.ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്നു താരം.1996 ലായിരുന്നു രേഖയുടെ വിവാഹം. ഹാരിസ് ആണ് രേഖയുടെ ഭര്‍ത്താവ്.…

4 hours ago

സ്വത്ത് തർക്കത്തെ തുടർന്ന് മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു.

സ്വത്ത് തർക്കത്തെ തുടർന്ന് മകൻ്റെ മർദനമേറ്റ അച്ഛൻ മരിച്ചു.മകൻ സന്തോഷിൻ്റെ മർദ്ദനമേറ്റ് ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ 18നാണ് കുളന്തൈവേലു മരിച്ചത്.അന്വേഷണത്തിനിടെ…

4 hours ago

ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു.അങ്ങനൊരു സംഭവം ഉണ്ടായില്ലെന്ന് ഡ്രൈവർ.മേയറുടെ വാദം പൊളിയുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ വന്നിരിക്കുകയാണ്.ഇതിൽ കെഎസ്ആർടിസി ബസിന് കുറുകെ…

5 hours ago