ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ് സ്മൃതി മന്ദന. തനിക്ക് ഐപിഎല്ലിലെ ഏറ്റവും ഇഷ്ടപ്പെട്ട ടീം രാജസ്ഥാൻ റോയൽസ് ആണ് എന്നും അതിനു കാരണം സഞ്ജു സാംസൺ ആണ് എന്നും സ്മൃതി മന്ദന വെളിപ്പെടുത്തുന്നു. ഇന്ത്യ ടുഡേ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സ്മൃതി മന്ദാന ഈ കാര്യം വെളിപ്പെടുത്തിയത്.
“ഒരു കളിയിൽ യുവ താരങ്ങൾ തിളങ്ങി നിൽക്കുന്നത് എപ്പോഴും പ്രചോദനം നൽകുന്ന ഒരു കാഴ്ചയാണ്. സഞ്ജു സാംസൺ ബാറ്റ് ചെയ്യുന്നത് കണ്ട് ഞാൻ അവരുടെ വലിയ ആരാധിക ആയിരിക്കുകയാണ്. എൻറെ ഏറ്റവും ഇഷ്ടപ്പെട്ട ടീം രാജസ്ഥാൻ റോയൽസ് ആണ്, അതിന് കാരണം സഞ്ജു സാംസൺ ആണ്. അത്ര ഗംഭീരമാണ് സഞ്ജുവിന്റെ ബാറ്റിംഗ്. വേറെ ലെവൽ പെർഫോമൻസ് ആണ്.. നന്നായി ബാറ്റും ബോളും ചെയ്യുന്ന എല്ലാവരും എനിക്ക് പ്രചോദനമാണ്” – സ്മൃതി കൂട്ടിച്ചേർത്തു.
ഐപിഎൽ വുമൺസ് ടി20 മത്സരങ്ങൾ നടക്കാനിരിക്കുകയാണ്. ഇതിനിടയിലാണ് ഇവരുടെ ഇപ്പോഴുള്ള ഈ പ്രതികരണം. നവംബർ നാല് മുതൽ ഒമ്പത് വരെ ടൂർണമെൻറ് നടക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. റൗണ്ട് റോബിൻ രീതിയിലാകും മത്സരങ്ങൾ. ഇപ്പോൾ ഐപിഎൽ അരങ്ങേറുന്ന യുഎഇ രാജ്യത്ത് തന്നെ ആയിരിക്കും വുമൻസ് ടൂർണമെന്റും അരങ്ങേറുന്നത്.
ഒക്ടോബർ രണ്ടാം തീയതി ടീം യുഎഇയിലേക്ക് തിരിക്കും. അവിടെ ക്വാരന്റൈൻ കിടന്നതിനു ശേഷം മാത്രമായിരിക്കും മത്സരങ്ങൾ നടക്കുക.