National

ലഖിംപുർ ഖേരി കൂട്ടക്കൊല: കേന്ദ്രമന്ത്രിയുടെ മകൻ മുഖ്യപ്രതി; 5000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ കാർകയറ്റി കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് മുഖ്യപ്രതി. ആശിഷുൾപ്പെടെ 14 പേർക്കെതിരേ കൊലക്കുറ്റം ചുമത്തി പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി.) കുറ്റപത്രം നൽകി.

- Advertisement -

5000 പേജുള്ള കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ കൊലപാതകം, വധശ്രമം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ആശിഷ് ഉൾപ്പെടെ 13 പേർ ജയിലിലാണ്. അജയ് മിശ്രയുടെ ബന്ധു വീരേന്ദ്ര കുമാർ ശുക്ലയാണ് കുറ്റം ചുമത്തിയ പതിന്നാലാമൻ. തെളിവു നശിപ്പിച്ചെന്നതാണ് ഇയാളുടെ കുറ്റം. അക്രമത്തിൽ കർഷകർ കുറ്റമാരോപിക്കുന്ന മന്ത്രി അജയ് മിശ്രയെ പ്രതിചേർത്തിട്ടില്ല.

നാലു കർഷകരെയും പ്രാദേശികമാധ്യമപ്രവർത്തകനെയും കാർ കയറ്റി കൊന്ന സംഭവം ബോധപൂർവം നടത്തിയ ആസൂത്രിതപദ്ധതിയാണെന്ന് ഈയിടെ എസ്.ഐ.ടി. വിലയിരുത്തിയിരുന്നു. സുപ്രീംകോടതി നിയോഗിച്ച കമ്മിഷന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. പഞ്ചാബ്-ഹരിയാണ ഹൈക്കോടതി മുൻജഡ്ജി ജസ്റ്റിസ് രാകേഷ് കുമാർ ജെയിനിനാണ് മേൽനോട്ടച്ചുമതല.

ഒക്ടോബർ മൂന്നിനായിരുന്നു സംഭവം നടന്നത്. ആശിഷ് മിശ്ര സഞ്ചരിച്ച വാഹനം കർഷകർക്കു നേരെ പാഞ്ഞുകയറുകയായിരുന്നു. സംഭവം നടക്കുമ്പോൾ മകൻ രണ്ടുകിലോമീറ്റർ അപ്പുറമുള്ള ഗുസ്തി മത്സരസ്ഥലത്തായിരുന്നെന്നാണ് അജയ് മിശ്രയുടെ വാദം. എന്നാൽ, വാഹനങ്ങളിലൊന്നിൽ ആശിഷ് മിശ്ര ഉണ്ടായിരുന്നതായി കർഷകർ മൊഴി നൽകി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നതോടെ ആശിഷ് മിശ്രയ്ക്കെതിരായ കുരുക്ക് മുറുകുകയായിരുന്നു.

Rathi VK

Recent Posts

അജ്മീറിൽ പള്ളി ഇമാമിനെ മുഖംമൂടി ധരിച്ചെത്തിയ സംഘം അടിച്ചുകൊന്നു; സംഭവം നടന്നത് കുട്ടികളുടെ മുന്നിൽ വെച്ച്

രാജസ്ഥാനിലെ അജ്‌മീറിൽ മസ്ജിദിനുള്ളിൽ കയറി ഇമാമിനെ അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശി മൗലാനാ മാഹിർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം…

7 hours ago

താൻ‌ കടുത്ത മദ്യപാനി ആണെന്ന് പലർക്കും ധാരണ.’ഭാര്യ ​ഗർഭിണിയാണ്, സീരിയസാണെന്ന് പറഞ്ഞ് വിളിച്ചു’; പക്ഷെ സായ് കുമാറിനെ കണ്ടത് ബാറിൽ.തുറന്ന് പറഞ്ഞ് സംവിധായകൻ

മലയാളികളുടെ ഇഷ്ട താരമാണ് സായ് കുമാർ.സായ് കുമാറിനെതിരെ സംവിധായകൻ കലാധരൻ ഉന്നയിച്ച വിമർശനമാണിപ്പോൾ വീണ്ടും ചർച്ചയാകുന്നത്. സായ് കുമാർ അഭിനയിച്ച…

7 hours ago

10 കോടി രൂപ നഷ്ടപരിഹാരം.ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ഗോകുലം ഗോപാലൻ

10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ച് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ.ശോഭാ സുരേന്ദ്രനാണ്…

8 hours ago

അവൻ വെറും പഴമല്ല… നല്ല ഒന്നാന്തരം പൂവൻ പഴമാണ്.സായിയെ ശരിയാക്കുമെന്ന് റോക്കി.കത്തിക്കു‌മെന്ന് ചുമ്മാ പറഞ്ഞാൽ കത്തില്ല എന്നും താരം

ബിഗ്ബോസിലെ വ്യക്തമായ അസി റോക്കി സിജോയെ മർദ്ദിച്ചത് വലിയ ചർച്ച ആയിരുന്നു.സിജോയെ ഇടിച്ചത് ​ഗുരുതരമായ നിയമലം​ഘനമായതുകൊണ്ട് ഉടൻ തന്നെ അസി…

9 hours ago

സാരിയുടുത്ത് നവവധു വേഷത്തിൽ സ്പോർട്സ് ബൈക്കിൽ റേസ് നടത്തി യുവതി.വൈറലായി ബൈക്ക് റൈഡിംഗ് വീഡിയോ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നവവധു ബൈക്കിൽ പോകുന്ന ഒരു വീഡിയോ ആണ്.കാജൽ ദത്ത എന്ന യുവതിയുടേതാണ് വീഡിയോ.വീഡിയോ…

11 hours ago

ഒടുവിൽ അത് സംഭവിക്കുന്നു.ബിഗ് ബോസില്‍ കണ്ട ആളല്ല പുറത്ത് രതീഷ്.രതീഷ് കുമാറിന് റീ എന്‍ട്രി;നാദിറ

ആദ്യ വീക്കില്‍ തന്നെ പുറത്തായ രതീഷ് കുമാർ ഷോയിലേക്ക് തിരിച്ച് കയറുന്നുവെന്ന വാർത്തയാണ് നാദിറ പങ്കുവെച്ചിരിക്കുന്നത്.വോട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണോ അദ്ദേഹത്തെ…

14 hours ago