മമ്മൂട്ടി എന്ന നടന് പുതിയ കഥാപാത്രങ്ങളെ കൊണ്ട് വരുന്നു എന്ന് പറഞ്ഞ് ആളുകള്‍ അഭിനന്ദിക്കുമ്പോള്‍ അതിന് പിറകില്‍ പ്രവര്‍ത്തിച്ച ഒരുപാട് പേരെ മറന്ന് പോവുന്നുണ്ടെന്ന് നടന് സിദ്ധിഖ്. മൂവി മാന്‍ ബ്രോഡ്കാസ്റ്റിന് നല്കിയ അഭിമുഖത്തില്‍ ആണ് സിദ്ദിഖ് ഇക്കാര്യം പറഞ്ഞത്. ‘ഭീഷ്മ പര്‍വ്വം’, ‘റോഷാക്ക്’, ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നീ സിനിമകളുടെ പേരില്‍ മമ്മുക്കയെ അഭിനന്ദിക്കുമ്പോള്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ ആളുകള്‍ മറക്കുന്നതായി പലപ്പോഴും തനിക്ക് തോന്നിയിട്ടുണ്ടെന്നും അത് പാടില്ലാത്ത പ്രവണതയാണെന്നും സിദ്ധിഖ് പറഞ്ഞു.
മമ്മൂക്കയെ തേടി നല്ല സിനിമകള്‍ വരുന്നത് കൊണ്ടാണ് മമ്മൂക്കയ്ക്ക് അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നത് എന്നും സിദ്ധിഖ് പറഞ്ഞു.
മികച്ച സിനിമകള്‍ ചെയ്യുന്നത് നല്ലൊരു കാര്യമാണ്. പക്ഷെ അത്തരം സിനിമകള്‍ മമ്മൂക്കയെ കൊണ്ട് ഉണ്ടാക്കാന്‍ പറ്റില്ല. അത് മറ്റൊരാള്‍ ഉണ്ടാക്കിക്കൊണ്ട് വരണം. ലിജോ ജോസ് പെല്ലിശേരി നന്‍പകല്‍ നേരത്ത് മയക്കം പോലൊരു സിനിമ ഉണ്ടാക്കി മമ്മൂക്കയുടെ അടുത്ത് ചെല്ലുമ്പോഴേ അദ്ദേഹത്തിന് അത് ചെയ്യാന്‍ പറ്റുള്ളൂ. അല്ലാതെ മമ്മൂക്ക നന്‍പകല്‍ നേരത്തിലെ കഥാപാത്രം ഉണ്ടാക്കി ലിജോ ജോസ് പെല്ലിശേരിയെ വിളിക്കുക അല്ല ചെയ്യുന്നത് എന്നും സിദ്ധിഖ് പറഞ്ഞു.
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. റോഷാക്ക് ആണെങ്കിലും നന്‍പകല്‍ നേരത്ത് മയക്കവും, ഭീഷ്മപര്‍വം ആണെങ്കിലും മമ്മൂട്ടി എന്ന നടന് പുതിയ കഥാപാത്രങ്ങളെ കൊണ്ട് വരുന്നു എന്ന് പറഞ്ഞ് ആളുകള്‍ അഭിനന്ദിക്കുമ്പോള്‍ അതിന് പിറകില്‍ പ്രവര്‍ത്തിച്ച ഒരുപാട് പേരെ മറന്ന് പോവുന്നുണ്ട്. അവരാണ് അത്തരം കഥാപാത്രങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് വരുന്നത്. അത് മറക്കാന്‍ പാടില്ലെന്നും സിദ്ധിഖ് പറയുന്നു.
മമ്മൂട്ടി അത് ചെയ്ത് ഞെട്ടിക്കുന്നെങ്കില് മമ്മൂട്ടിയെ ആ കഥാപാത്രമായി മാറ്റാന്‍ ശ്രമിക്കുന്ന വേറെ ഒരുപാട് പേര് ഉണ്ട്. അവരും ഒരു പോലെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു. ഓരോ സിനിമകളും ഓരോ പാഠമാണ്. എത്രയോ പേരാണ് നമ്മളെ തേച്ച് മിനുക്കി തരുന്നത്. ഓരോരുത്തരുടെ കൈയിലൂടെ മാറി വരുമ്പോഴാണ് നമ്മള് മോള്‍ഡ് ചെയ്യുന്നത് എന്നും സിദ്ധിഖ പറയുന്നു.