Film News

സിനിമയിൽ ചൂഷണങ്ങൾ ഒഴിവാക്കാൻ ഒരു വഴിയേ ഉള്ളൂ, സിനിമയിലെത്തുന്ന പുതിയ പെൺകുട്ടികൾക്ക് ഉപദേശവുമായി ശ്വേതാ മേനോൻ

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശ്വേതാ മേനോൻ. വർഷങ്ങളായി ചലചിത്ര മേഖലയിൽ സജീവമാണ് താരം. അനശ്വരം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറുന്നത്. മമ്മൂട്ടിയായിരുന്നു ഇതിൽ നായകൻ. പിന്നീടങ്ങോട്ട് താരം ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചു.

- Advertisement -

മലയാള ഭാഷയുടെ അതിർത്തികൾ ഭേദിച്ച് തമിഴിലും ബോളിവുഡിലും വരെ താരം അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലെ പല മു നായകന്മാരുടെ ചിത്രങ്ങളിലും താരം പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഒരു അഭിനേതാവ് എന്നതിനപ്പുറത്തേക്ക് മികച്ച ഒരു മോഡലും കൂടി ആണ് താരം. ഇപ്പോൾ മിനി സ്ക്രീനിലും സജീവമാണ് ശ്വേത. റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയി തൻറെ സ്ഥിര സാന്നിധ്യം താരം അറിയിക്കാറുണ്ട്.

സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളെ കുറിച്ച് പറയുകയാണ് ശ്വേത ഇപ്പോൾ. തനിക്കെതിരെ വ്യക്തിപരമായി എന്തെങ്കിലും അനീതി ഉണ്ടായാൽ അപ്പോൾ തന്നെ പ്രതികരിക്കുന്ന ഒരാളാണ് താൻ. വ്യക്തിപരമായി അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ആൾക്കാർക്കിടയിൽ എന്നെ കാണുമ്പോൾ എന്തെങ്കിലും വികാരങ്ങൾ ഉണ്ടായിട്ടുണ്ടാകാം. പക്ഷേ ആക്രമണം ഒന്നും ഉണ്ടായിട്ടില്ല. ആരും ഉപദ്രവിച്ചിട്ടും ഇല്ല. സിനിമാ സെറ്റിൽ മാത്രം പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. ചിലപ്പോൾ എങ്ങനെ മേക്കപ്പ് ആർട്ടിസ്റ്റ്, കുക്ക് എല്ലാം സദാസമയം കൂടെ ഉണ്ടാവുന്നത് കൊണ്ടായിരിക്കാം.

ഞങ്ങൾ എപ്പോഴും ഒരുമിച്ചാണ്. അവരൊക്കെ മുംബൈകാരാണ്. ഷൂട്ടിംഗ് സമയത്ത് പോലും അവരോടൊപ്പം ഒരു വീട്ടിലായിരിക്കും കഴിയുക. പിന്നെ നമ്മൾ എങ്ങനെ പെരുമാറുന്നു എന്നതിനനുസരിച്ച് കൂടിയിരിക്കും കാര്യങ്ങൾ. ഒരാൾ അടുത്ത് വരുമ്പോൾ തന്നെ സ്ത്രീകൾക്ക് ഉദ്ദേശം മനസ്സിലാകും. താരം പറയുന്നു.

തനിക്ക് പറയാനുള്ളതൊക്കെ സമയത്ത് പറയുക എന്നതാണ് ചെയ്തിട്ടുള്ളത്. ഈ വിഷയത്തിൽ സിനിമാ മേഖലയിൽ നിന്ന് നല്ല പിന്തുണ ലഭിച്ചിട്ടുണ്ട്. അനാവശ്യമായി ഞാൻ സംസാരിക്കില്ല എന്ന് എല്ലാവർക്കുമറിയാം. ഒരാളോട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നെ അത് സംസാരിച്ച് തീർത്തു കഴിഞ്ഞാൽ പിന്നെ അതിനെ കുറിച്ച് ആലോചിക്കാൻ നിൽക്കാറില്ല. പക്ഷേ സിനിമയിലും മറ്റെല്ലാ മേഖലകളിലും സ്ത്രീകൾക്കെതിരെ പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. നമ്മൾ നമ്മളെ തന്നെ സംരക്ഷിച്ചില്ലെങ്കിൽ മറ്റാരും വരില്ല എന്നാണ് തനിക്ക് തോന്നുന്നത് എന്ന് ശ്വേത പറഞ്ഞു.

Athul

Recent Posts

ജാസ്മിൻ കൊല്ലത്ത് ഒതുങ്ങേണ്ട ആളല്ല.അന്ന് നയന്‍താര നേരിട്ടത്, മറുപടി നല്‍കിയത് സിനിമയിലൂടെ; അതുപോലെ ജാസ്മിനും

ഗബ്രിയുമായുള്ള സൗഹൃദം അകത്തും പുറത്തും വലിയ വിവാദമായി മാറിയിരുന്നു. എന്നാല്‍ ഇതിനിടെ ഗബ്രി പുറത്തായി. പിന്നീട് കാണുന്നത് കൂടുതല്‍ ഊര്‍ജ്ജസ്വലായി…

1 hour ago

23 വയസുള്ള ഒരു പെൺകുട്ടിയുടെ മുന്നിൽ നിന്ന് ഇങ്ങനെ തോറ്റാടാതെ. അതും പോരാഞ്ഞ് ‘പട്ടി’ എന്നൊക്കെ വിളിച്ചു.ജാസ്മിനോട് വാദിച്ച് നില്‍ക്കാനാകാതെ അഭിഷേക്

ബിഗ്ബോസ് ഇന്നലത്തെ ജയില്‍ നോമിനേഷന് ഇടയില്‍ വെച്ച് അഭിഷേകും ജാസ്മിനും തമ്മില്‍ ഏറ്റുമുട്ടുന്നതാണ് കണ്ടത്. ജയില്‍ നോമിനേഷന്‍ വോട്ടെടുപ്പില്‍ നോറക്ക്…

2 hours ago

‘സുമിത്ര’യുടെ വരന്‍ ‘കുടുംബവിളക്ക്’ ക്യാമറാമാന്‍.സന്തോഷം പങ്കിട്ട് താരം

കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാണ് സുമിത്ര. പരമ്പര സൂപ്പര്‍ ഹിറ്റായതോടെ മീര വാസുദേവും കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ടെലിവിഷന്‍ രംഗത്തെ മിന്നും…

4 hours ago

പേരിനൊരു വാലുണ്ടെങ്കിൽ അവസരങ്ങൾ ഉണ്ടാകും.എന്റെ പേരിന് ജാതിയും മതവുമായൊന്നും ഒരു ബന്ധവുമില്ല

മലയാളികൾക്ക് സുപരിചിതയായ താരമാണ് മഹിമ നമ്പ്യാർ.തന്റെ പേരിൽ ജാതി പേര് ചേർത്തത് സംബന്ധിച്ച് നടി മഹിമ നമ്പ്യാർ നൽകിയ വിശദീകരണം…

5 hours ago

അണ്ണന്‍ അണ്ണന്റെ ഭാര്യക്ക് വേണ്ടി വോട്ട് പിടിച്ചോ.സിബിന്‍ ‘ദുരന്തം’ എന്ന വാക്കിന്റെ പര്യായം: ഉമ്മാക്കി കണ്ട് പേടിക്കില്ല,വിമർശനവുമായി അപ്സരയുടെ ഭർത്താവ്

സിബിനെതിരെ രൂക്ഷവിമർശനവുമായി സഹമത്സരാർത്ഥി അപ്സരയുടെ ഭർത്താവ് ആല്‍ബി ഫ്രാന്‍സിസ്. ബിഗ് ബോസിനും ഏഷ്യാനെറ്റിനും താല്‍പര്യമുള്ള മത്സരാർത്ഥികളാണ് ഷോയില്‍ തുടർന്ന് പോകുന്നതെന്ന…

6 hours ago

ബിഗ് ബോസ് ഒന്നും ചെയ്യേണ്ട ഞാൻ ചെയ്തോളാം.നോറയുടെ വായടപ്പിച്ച് ബിഗ് ബോസ്,മറുപടി കേട്ട് അമ്പരന്ന് താരം

മലയാളികൾക്ക് സുപരിചിതമായ താരമാണ് നോറ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.കഴിഞ്ഞ ദിവസം ഫാമിലി ടാസ്കിന്റെ ഭാഗമായി നോറയുടെ കുടുംബം ഹൗസിൽ എത്തിയിരുന്നു.…

7 hours ago