മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശ്വേതാ മേനോൻ. വർഷങ്ങളായി ചലചിത്ര മേഖലയിൽ സജീവമാണ് താരം. അനശ്വരം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറുന്നത്. മമ്മൂട്ടിയായിരുന്നു ഇതിൽ നായകൻ. പിന്നീടങ്ങോട്ട് താരം ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചു.
മലയാള ഭാഷയുടെ അതിർത്തികൾ ഭേദിച്ച് തമിഴിലും ബോളിവുഡിലും വരെ താരം അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലെ പല മു നായകന്മാരുടെ ചിത്രങ്ങളിലും താരം പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഒരു അഭിനേതാവ് എന്നതിനപ്പുറത്തേക്ക് മികച്ച ഒരു മോഡലും കൂടി ആണ് താരം. ഇപ്പോൾ മിനി സ്ക്രീനിലും സജീവമാണ് ശ്വേത. റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയി തൻറെ സ്ഥിര സാന്നിധ്യം താരം അറിയിക്കാറുണ്ട്.
സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളെ കുറിച്ച് പറയുകയാണ് ശ്വേത ഇപ്പോൾ. തനിക്കെതിരെ വ്യക്തിപരമായി എന്തെങ്കിലും അനീതി ഉണ്ടായാൽ അപ്പോൾ തന്നെ പ്രതികരിക്കുന്ന ഒരാളാണ് താൻ. വ്യക്തിപരമായി അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ആൾക്കാർക്കിടയിൽ എന്നെ കാണുമ്പോൾ എന്തെങ്കിലും വികാരങ്ങൾ ഉണ്ടായിട്ടുണ്ടാകാം. പക്ഷേ ആക്രമണം ഒന്നും ഉണ്ടായിട്ടില്ല. ആരും ഉപദ്രവിച്ചിട്ടും ഇല്ല. സിനിമാ സെറ്റിൽ മാത്രം പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. ചിലപ്പോൾ എങ്ങനെ മേക്കപ്പ് ആർട്ടിസ്റ്റ്, കുക്ക് എല്ലാം സദാസമയം കൂടെ ഉണ്ടാവുന്നത് കൊണ്ടായിരിക്കാം.
ഞങ്ങൾ എപ്പോഴും ഒരുമിച്ചാണ്. അവരൊക്കെ മുംബൈകാരാണ്. ഷൂട്ടിംഗ് സമയത്ത് പോലും അവരോടൊപ്പം ഒരു വീട്ടിലായിരിക്കും കഴിയുക. പിന്നെ നമ്മൾ എങ്ങനെ പെരുമാറുന്നു എന്നതിനനുസരിച്ച് കൂടിയിരിക്കും കാര്യങ്ങൾ. ഒരാൾ അടുത്ത് വരുമ്പോൾ തന്നെ സ്ത്രീകൾക്ക് ഉദ്ദേശം മനസ്സിലാകും. താരം പറയുന്നു.
തനിക്ക് പറയാനുള്ളതൊക്കെ സമയത്ത് പറയുക എന്നതാണ് ചെയ്തിട്ടുള്ളത്. ഈ വിഷയത്തിൽ സിനിമാ മേഖലയിൽ നിന്ന് നല്ല പിന്തുണ ലഭിച്ചിട്ടുണ്ട്. അനാവശ്യമായി ഞാൻ സംസാരിക്കില്ല എന്ന് എല്ലാവർക്കുമറിയാം. ഒരാളോട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നെ അത് സംസാരിച്ച് തീർത്തു കഴിഞ്ഞാൽ പിന്നെ അതിനെ കുറിച്ച് ആലോചിക്കാൻ നിൽക്കാറില്ല. പക്ഷേ സിനിമയിലും മറ്റെല്ലാ മേഖലകളിലും സ്ത്രീകൾക്കെതിരെ പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. നമ്മൾ നമ്മളെ തന്നെ സംരക്ഷിച്ചില്ലെങ്കിൽ മറ്റാരും വരില്ല എന്നാണ് തനിക്ക് തോന്നുന്നത് എന്ന് ശ്വേത പറഞ്ഞു.