ഇത്തവണത്തെ ബിഗ് ബോസ് വീട്ടില്‍ മത്സരിക്കാന്‍ എത്തിയ താരം ആയിരുന്നു ശാലിനി നായര്‍. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ശാലിനി ഷോയില്‍ നിന്ന് പുറത്തായി. പിന്നീട് ധാരാളം അഭിമുഖങ്ങളും ശാലിനി കൊടുത്തിരുന്നു. ഇപ്പോള്‍ ഫ്ലവേഴ്സ് ഒരു കോടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ അനിയത്തിയുടെ മരണത്തെക്കുറിച്ച് ശാലിനി പറഞ്ഞു. കുഞ്ഞായിരുന്ന സമയത്ത് ആയിരുന്നു അനിയത്തിയുടെ മരണം.
ആ സമയത്ത് വീട്ടില്‍ കഷ്ടപ്പാടും ദാരിദ്ര്യവും ഒക്കെ തന്നെ ആയിരുന്നു. മണ്ണെണ്ണ വിളക്കില്‍ നിന്ന് തീ അനിയത്തിയുടെ വസ്ത്രത്തില്‍ പിടിക്കുകയായിരുന്നു. അമ്മ പിന്നാമ്പുറത്തെ വാതില്‍ അടയ്ക്കാനായി പോയപ്പോള്‍ എഴുന്നേറ്റു നിന്ന് തുടങ്ങുകയായിരുന്നു അനിയത്തി.
തിണ്ണയില്‍ വെച്ച മണ്ണെണ്ണ വിളക്ക് പിടിച്ചു വിളക്ക് അവളുടെ ശരീരത്തിലേക്ക് വീണു. കതക് അടച്ച് അമ്മ വന്നപ്പോള്‍ അനിയത്തി ആളി കത്തുന്നതാണ് അമ്മ കത്തുന്നതാണ്. വെപ്രാളത്തില്‍ അമ്മ പാത്രത്തില്‍ ഉണ്ടായിരുന്ന വെള്ളം എടുത്ത് ഒഴിച്ചു. അവള് ആളിക്കത്തി. അങ്ങനെ സംഭവിക്കുമ്പോള്‍ ചാക്കോ മറ്റോ എടുത്ത് പൊതിയുകയായിരുന്നു വേണ്ടത്, വെള്ളമൊഴിക്കരുതെന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു.
രണ്ടുദിവസം ഐസിയുവില്‍ കിടന്നു പിന്നീട് അവള് പോയി. കുറേക്കാലം ആ ഷോക്കില്‍ ആയിരുന്നു അമ്മ. അവളുടെ പാതി കത്തിയ പാവാടയും ചെരുപ്പും എല്ലാം എടുത്തിരിക്കും. പിന്നീടാണ് അനിയന് ജനിച്ചത് . അവന് ഇപ്പോള്‍ ഗള്‍ഫിലാണ്. ശാലിനിയെപ്പോലെ അവനും കുടുംബത്തിനുവേണ്ടിയാണ് ജീവിക്കുന്നതെന്ന് അമ്മ പറഞ്ഞു.