മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറികൊണ്ടിരിക്കുകയാണ് സ്വാന്തനം. ഇതിലെ ശിവനും അഞ്ജലിക്കും ആരാധകര്‍ ഏറെയാണ്. ഇവരുടെ നിമിഷങ്ങള്‍ കാണാന്‍ മാത്രമായി ഈ സീരിയല്‍ കാണുന്നവരും നിരവധിയാണ്. സിനിമയിലൂടെ വന്ന് സീരിയലില്‍ സ്ഥാനം ഉറപ്പിച്ച താരമാണ് സജിന്‍. ഓര്‍മ്മ വച്ച നാള് മുതലുള്ള സജിന്റെ ആഗ്രഹമായിരുന്നു വലുതാകുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കണമെന്നത്. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് താരം പ്ലസ് ടു എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ തുടക്കം കുറിച്ചത്. പിന്നീട് താരം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ശേഷമാണ് സ്വാന്തനത്തിലൂടെ വീണ്ടും എത്തുന്നത്.
നടനെ പോലെ ഭാര്യ ഷഫ്നയും സിനിമയിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ബിഗ്സ്ക്രീനിലൂടെ വന്ന് ഇപ്പോള്‍ മിനിസ്ക്രീനില്‍ തിളങ്ങുന്ന ഇവര്‍ക്ക് ആരാധകരും ഏറെയാണ്. തകര്‍പ്പന്‍ കളര്‍ഫുള്‍ ഫോട്ടോ ഷേയര് ചെയ്തും ഇവര്‍ ആരാധകര്‍ക്കിടയിലേക്ക് എത്താറുണ്ട്. ആദ്യം മലയാള പരമ്പരകളില്‍ സജീവമായിരുന്ന ഷഫ്ന പിന്നീട് മറ്റു ഭാഷകളിലേക്ക് പോവുകയായിരുന്നു. അതേസമയം സജിന്‍ തന്റെ ആദ്യ സീരിയലിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാവുകയായിരുന്നു.
ഇപ്പോള്‍ ഇവര്‍ പങ്കുവെച്ച വീഡിയോ ആണ് വൈറലാവുന്നത്. മഞ്ഞു മലയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജിനും ഷഫ്നയും തങ്ങളുടെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. അത്തരത്തില്‍ ഷഫ്ന ഏറ്റവും ഒടുവില്‍ പങ്കുവച്ച വീഡിയോയില്‍, ഭാര്യയുടെ കൈ മുറുകെ പിടിച്ച് സജിന്‍ മഞ്ഞ് മല കയറുന്നത് കാണാം, ”ജീവിതത്തിന്റെ ഏത് പ്രയാസം നിറഞ്ഞ വഴികളിലും കൈ മുറുകെ പിടിയ്ക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് ഷഫ്ന വീഡിയോ പങ്കുവച്ചത്. വീഡിയോ ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
അതേസമയം രണ്ട് പേരും ഇന്ന് സീരിയല്‍ രംഗങ്ങളില്‍ തിരക്കുള്ള താരങ്ങളാണ്. ഇവര്‍ക്ക് ആരാധകരും ഏറെയാണ്. തിരക്കിനിടെ ഒരു ട്രിപ്പിനൊക്കെ പോവുന്നതും ഇവരുടെ ജീവിതത്തില്‍ പതിവാണ്. ഇതിന്റെ വിശേഷവും താരങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.