ന്യൂയോര്‍ക്ക്:മദ്യവും കഞ്ചാവും നല്കി മയക്കി എട്ടാം ക്ലാസുകാരനുമായി ലൈംഗിക ബന്ധം നടത്തിയതില്‍ മുന്‍ അധ്യാപിക അറസ്റ്റില്‍.മുപ്പത്തിയൊന്നുകാരിയായ മെലിസ മേരി കര്‍ടിസാണ് അറസ്റ്റിലായത്.
എട്ട് വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് അറസ്റ്റ്.2015ല്‍ മോണ്ട്ഗൊമെരി മിഡില്‍ സ്കൂള്‍ അധ്യാപികയായിരുന്നപ്പോളാണ് കേസിനാസ്പദമായ സംഭവം.
തനിക്ക് 14 വയസ്സ് മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ ക്ലാസിലെ അധ്യാപികയായിരുന്ന മെലിസ ലൈംഗികമായി ദുരുപയോഗിച്ചുവെന്ന് യുവാവ് അടുത്തിടെ പരാതി നല്‍കിയിരുന്നു.
ഈ പരാതിയില്‍ ആണ് മുന്‍ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തത്.മെലിസയ്ക്ക് 22 വയസ്സ് പ്രായമുള്ളപ്പോള്‍ വിദ്യാര്‍ഥിക്ക് മദ്യവും കഞ്ചാവും നല്കി മയക്കിയശേഷം 20ലേറെ തവണ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
2015 ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നും രണ്ട് വര്‍ഷത്തോളം മെലിസ ഇതേ സ്കൂളില്‍ ടീച്ചറായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു.
മെലിസയുടെ വാഹനത്തില്‍ വച്ചും വീട്ടില്‍ വച്ചുമാണ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം മറ്റ് വിദ്യാര്‍ത്ഥികളെ ഇവര്‍ ലൈംഗീകമായി ഉപയോഗിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേക്ഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.