ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട പരമ്പരയാണ് സ്വാന്തനം. ഇതിലെ കഥാപാത്രങ്ങളെല്ലാം വളരെപ്പെട്ടന്ന് വൈറലായിരുന്നു. കുടുംബ പശ്ചാതലത്തില്‍ ഒരുക്കിയ പരമ്പരയില്‍ പുതുമുഖങ്ങളും ഉണ്ട്. എന്നാല്‍ എല്ലാവരും മികച്ച അഭിനയം തന്നെയാണ് കാഴ്ചവെക്കുന്നത്. ഓരോ എപ്പിസോഡും ത്രില്ലടിപ്പിച്ച് കൊണ്ട് തന്നെയാണ് മുന്നേറുന്നത്. മിനിസ്ക്രീനില്‍ സ്വാന്തനം ഇപ്പോള്‍ റേറ്റിംഗില്‍ ഒന്നാമതാണ്.
ശിവാഅഞ്ജലിയുടെ കിടിലന്‍ എപ്പിസോഡിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്. പരസ്പരം മനസിലാക്കി പ്രണയിച്ച് തുടങ്ങിയ ഇവര്‍ ഓരോ ദിവസം കഴിയുമ്പോഴും അടുത്ത് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്ത് പോയി രണ്ട് പേരും കരിക്ക് കഴിക്കുന്നതും പരസ്പരം സംസാരിക്കുന്നതെല്ലാം എപ്പിസോഡില്‍ കാണിച്ചിരുന്നു.
ഇപ്പോള്‍ സ്വാന്തനത്തിന്റെ പ്രെമോ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. അഞ്ജലിക്ക് വയ്യാതെ ആവുന്നതും ശിവന് മരുന്ന് കഴിപ്പിച്ച് , ആശ്വാസ വാക്കുകള്‍ പറഞ്ഞ് ഉറങ്ങാന്‍ പറയുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. കിടന്നെടുത്ത് നിന്നും അഞ്ജലി കള്ളകണോടെ ശിവനെ നോക്കുന്നതും വീഡിയോയില്‍ കാണാം.
ശ്രീദേവിയും ബാലനുടമടക്കം മറ്റു കഥാപാത്രങ്ങളും ഇവരുടെ ഒന്നിക്കല് ഏറെ ആഗ്രഹിച്ചിരുന്നു. ഇത് സഫലമാവാന്‍ പോവുന്നതിന്റെ സന്തോഷവും ഈ കഥാപാത്രങ്ങളില്‍ കാണാം. വളരെ കുറഞ്ഞ സമയംകൊണ്ട് പ്രേക്ഷകപ്രീതി നേടിയെടുത്ത പരമ്പരയാണ് സ്വാന്തനം. പുതുമയുള്ള കഥയും കഥാപാത്രങ്ങളും സീരിയലിന്റെ മികവ് കൂട്ടികൊണ്ടിരിക്കുകയാണ്.