പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് മൗനരാഗം. സീരിയലിലെ കിരണിനും കല്യാണിക്കുമെല്ലാം ആരാധകര്‍ ഏറെയാണ്. മിണ്ടാപ്രാണിയായ കല്യാണയെ കിരണ്‍ ആത്മാര്‍ത്ഥമായി തന്നെയാണ് സ്നേഹിക്കുന്നത്. എന്നാല്‍ കല്യാണിക്കും തിരിച്ച് അങ്ങനെയാണെങ്കിലും ചില സാഹചര്യങ്ങള്‍ കാരണം ഇവര്‍ക്ക് ഒന്നിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ തന്റെ പ്രിയതമയെ വിടാതെ പിന്തുടരുകയാണ് കിരണ്‍.
ഇപ്പോള്‍ പ്രണയിനി അറിയാതെ അവള്‍ക്ക് ഒരു ജോലിയും ശരിയാക്കികൊടുത്തിരിക്കുകയാണ് കിരണ്‍. വരക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന കല്യാണിക്ക് ആ മേഘലയില്‍ തന്നെയാണ് ജേലിയും കിട്ടിയത്. ഇപ്പോള്‍ അതിന്റെ സന്തോഷത്തിലാണ് കല്യാണിയും, കിരണും.
ഇതിനിടെ സീരിയലില്‍ അരങ്ങേറിയ ചില സംഭവവികാസങ്ങളുടെ പശ്ചാതലത്തില്‍ കല്യാണിയുടെ സ്വഭാവത്തിലും ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. വൈകാതെ തന്നെ കല്യാണിയെ സ്വന്തമാക്കാനുള്ള ശ്രമവും കിരണ്‍ നടത്തുന്നുണ്ട്. ചില ശത്രുക്കളും ഇവര്‍ക്കിടയില്‍ ഉണ്ട്. കല്യാണിയുടെ ഉയര്‍ച്ച അവരെ ഒക്കെ വേദനിപ്പിക്കുകയും ചെയുന്നുണ്ട്. കല്യാണിയുടെ പുതിയ ജോലിയും പുതിയ വസ്ത്രമെല്ലാം അവളുടെ വീട്ടിലെ ചിലരെ ഒക്കെ ദേശ്യത്തിലാക്കിയിട്ടുണ്ട്.
ഇപ്പോള്‍ പരമ്പരയുടെ പ്രെമോ വീഡിയോയും പുറത്ത് വന്നിരിക്കുകായണ്. കിരണ്‍ വീണ്ടും കല്യാണിയെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. എന്നാല്‍ റോഡില്‍ വെച്ച് മുഖം തിരിച്ച് നില്ക്കുന്ന കല്യാണിയോട് താന്‍ ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു പെണ്‍കുട്ടിയെ കാണില്ലെന്നും പറയുന്നുണ്ട്. പ്രെമോ വീഡിയോ പുറത്ത് വന്നതോടെ പുതിയ എപ്പിസോഡ് കാണാന്‍ പ്രേക്ഷകരും ആകാംഷയിലാണ്.