രസകരമായ ഓരോ എപ്പിസോഡിലൂടെയും മുന്നേറികൊണ്ടിരിക്കുകയാണ് കുടുംബവിളക്ക്. സീരിയലിലെ കഥാപാത്രങ്ങളെല്ലാം ഇന്ന് പ്രേക്ഷകരുടെ കുടുംബത്തിലെ അംഗത്തെപോലെയാണ്. സീരിയലിലെ കേന്ദ്രകഥാപാത്രം സുമിത്രയാണ്. സുമിത്രയുടെ ദാമ്പത്യ ജീവിതത്തെ ചുറ്റിപറ്റിയാണ് കഥ മുന്നോട്ട് പോവുന്നത്. ശക്തമായ കഥാപാത്രമാണ് സുമിത്ര.
ഭര്‍ത്താവിനും ഭാര്യക്കും ഇടയില്‍ മറ്റൊരാള്‍ കൂടെ കയറി വന്നതോടെ സുമിത്രയുടെയും സിദ്ധാര്‍ത്ഥിന്റെയും ദാമ്പത്യ ജീവിതം തകിടം മറഞ്ഞിരിക്കുയാണ്. സുമിത്രയെക്കാള്‍ എന്തുകൊണ്ടും നല്ല വേദികയാണെന്ന് തെറ്റുദ്ധരിച്ച് നടക്കുന്ന സിദ്ധാര്‍ത്ഥ് വേദികയെ സ്വന്തമാക്കാനുള്ള ശ്രമത്തിലായിരുന്നു.
ഇതിനായി സുമിത്രയുമായി വേര്‍പിരിയാന്‍ നിയമനടിപടിയും സിദ്ധാര്‍ത്ഥ് സ്വീകരിച്ചിരുന്നു. എന്നാല്‍ വിവാഹമോചനത്തിന്റെ കഥയിലൂടെ സീരിയല്‍ കടന്നു പോവുമ്പോഴായിരുന്നു സുമിത്രയുടെ ആദ്യ സുഹൃത്ത് പരമ്പരയിലേക്ക് വരുന്നത്.
ഇപ്പോള്‍ രോഹിത് ഗോപാലിനെ ചുറ്റിപറ്റിയാണ് കഥ മുന്നോട്ട് പോവുന്നത്. രോഹിത്തിനെ സിദ്ധാര്‍ത്ഥ് ഭയക്കുന്നു, എന്നാല്‍ അത് എന്തിനെന്ന് വ്യക്തമായി പരമ്പര ഇതുവരെ പറഞ്ഞിട്ടില്ല.
സുമിത്രയെ ആദ്യം പ്രണയിച്ചിരുന്ന ഒരാള്‍ കൂടിയായിരുന്നു രോഹിത്. രോഹിതും മകളുമാണ് സുമിത്രയുടെ അടുത്ത് എത്തുന്നത്. ഇന്ന് രോഹിത്തിന്റെ മകള്‍ക്ക് സുമിത്രയെ വലിയ ഇഷ്ടമാണ്. ഓരോ ദിവസത്തെ എപ്പിസോഡിലും ഈ ബന്ധം വളര്‍ന്ന്കൊണ്ടിരിക്കുകയാണ്.
ഇപ്പോള്‍ സീരിയലിന്റെ പ്രെമോ വീഡിയോ ആണ് പുറത്തുവന്നത്. വേദികയും സിദ്ധാര്‍ത്ഥും സമ്പത്തുമാണ് വീഡിയോയില്‍ ഉള്ളത്. വേദിയുടെ ഡിവോഴ്സ് വരെ കാര്യങ്ങള്‍ എത്തിയെങ്കിലും സമ്പത്ത് അതില്‍ നിന്നും പിന്മാറുകയായിരുന്നു. വിവാഹമോചനത്തിന് താല്പര്യം ഇല്ലെന്ന് സമ്പത്ത് കോടതിയില്‍ വെച്ച് പറയുകയുണ്ടായി. എന്നാല്‍ ഇത് കേട്ട സിദ്ധു സമ്പത്തിനോട് അല്‍പ്പം ദേശ്യപ്പട്ട് സംസാരിക്കുന്നുണ്ട്. ഈ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വീഡിയോ പുറത്തുവന്നത്.