മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഉപാധികളോടെ ജാമ്യം. മുപ്പത് വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞതിനാല്‍ ജാമ്യത്തിന് അര്‍ഹത ഉണ്ടെന്ന് വിലയിരുത്തിയാണ് സുപ്രിംകോടതി പേരറിവാളന് ജാമ്യം നല്‍കിയത്. വിചാരണ കോടതി നിര്‍ദേശിക്കുന്ന ഉപാധികള്‍ പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ക്ക് ബാറ്ററി വാങ്ങിക്കൊടുത്തുവെന്നായിരുന്നു പേരറിവാളനെതിരെ ചുമത്തപ്പെട്ട കുറ്റം. ബാറ്ററി എന്തിനാണ് ഉപയോഗിക്കാന്‍ പോകുന്നതെന്ന് ഇദ്ദേഹത്തിന് അറിയുമായിരുന്നില്ല. ഇക്കാര്യം സിബിഐക്ക് നല്കിയ മൊഴിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ അവര്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയില്ല. ഇക്കാര്യം സിബിഐ ഓഫിസര്‍ തുറന്നുപറഞ്ഞിട്ടും ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പേരറിവാളന്റെ അമ്മ അര്‍പുത അമ്മാളിന്റെ നിയമപോരാട്ടമാണ് ജാമ്യം ലഭിക്കാന്‍ വഴിയൊരുക്കിയത്.
തമിഴ്നാട്ടിലെ ശ്രീപെരുപുതൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ് രാജീവ് ഗാന്ധി എല്‍ടിടിഇ തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത്. രാജീവ് ഗാന്ധി വിജയിച്ചാല്‍ ശ്രീലങ്കയില്‍ വീണ്ടും സൈനിക ഇടപെടല്‍ നടത്തുമോയെന്ന ഭയമായിരുന്നു കൊലപാതകത്തിന് പിന്നിലെ കാരണം. രാജീവ് ഗാന്ധി വധക്കേസിലെ പങ്കാളിയെന്ന് വിലയിരുത്തി വിധിച്ച വധശിക്ഷ 2014ലാണ് സുപ്രിംകോടതി ഇളവ് ചെയ്ത് ജീവപര്യന്തമാക്കി കുറച്ചത്.