നിമിഷന്നേരം കൊണ്ട് ആരാധകര്‍ ഏറ്റെടുത്ത പരമ്പരയാണ് പാടാത്ത പൈങ്കിളി. ഇതിലെ ദേവയെയും കണ്മണിയെയുമെല്ലാം ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. അപ്രതീക്ഷിതമായാണ് സീരിയലില്‍ ഈ രണ്ട് കഥാപാത്രങ്ങള്‍ ഭാര്യയും ഭര്‍ത്താവും ആയത്. എന്നാല്‍ ചിലതൊക്കെ നല്ലതിന് വേണ്ടി എന്ന് പറഞ്ഞത് പോലെ , ഇപ്പോള്‍ ഇവര്‍ നല്ല ദമ്പതികളാണ്. സ്ക്രീനിന് പുറമെയും ഇവര്‍ നല്ല സുഹൃത്തുക്കളാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദേവ എന്ന സൂര്യയാണ് ഇപ്പോള്‍ വിശേഷവുമായി പ്രേക്ഷകരില്‍ എത്തിയത്. നടന്റെ പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
”ലൈഫ് ഈസ് ഫുള്‍ ഓഫ് സര്‍പ്രൈസസ് ആന്‍ഡ് മിറാക്കിള്‍സ്. സിനിമ ക്യാമറയുടെ മുന്നിലേക്ക് ഉള്ള എന്റെ ആദ്യ കാല്‍വെപ്പ്. ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന എന്റെ സ്വപ്നമായിരുന്ന വിനീത് സര്. എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരു സമ്മാനമാണ് എനിക്ക് ദിവസം കിട്ടിയത്” എന്നാണ് വിനീതിനൊപ്പമുള്ള വീഡിയോ പങ്കുവച്ചു കൊണ്ട് സൂരജ് കുറിച്ചിരിക്കുന്നത്. താരത്തിന് ആശംസകളുമായി ആരാധകരുമെത്തിയിരിക്കുകയാണ്.
”ഹായ് നമസ്കാരം. ബര്‍ത്ത് ഡേ വലിയ സെലിബ്രേഷന് ആക്കാനുള്ള ആഗ്രഹമില്ല. ആഗ്രഹിച്ച സമയത്ത് സാധിച്ചിട്ടുമില്ല. എന്നാലും മധുരം കഴിച്ചു തുടങ്ങണം എന്നല്ലേ പതിവ് ഇനി ആ പതിവ് ഞാന്‍ മാറ്റുന്നില്ല. എന്റെ ഇന്നത്തെ ബര്‍ത്ത്ഡേക്ക് നിങ്ങള്‍ ഓരോരുത്തരും തന്ന ആയിരക്കണക്കിന് ബര്‍ത്തഡേ വിഷസ് എനിക്ക് ഒരായിരം ജന്മം ഓര്‍ക്കാനുണ്ട്. അത്രയ്ക്ക് ഹാപ്പിയാണ് ഞാന്‍. ഇന്ന് നിങ്ങളോട് പറയാന്‍ ഒരു കഥയുണ്ട്” എന്നാണ് സൂരജ് പറയുന്നത്. ”എന്റെ പേര് സൂരജ്, ഈ പേര് എനിക്ക് വരാന്‍ ഒരു കാരണം ഉണ്ട്.. ഏപ്രില്‍ മാസത്തില്‍ നമുക്കറിയാം നല്ല ചൂടാണ് അപ്പൊ 12.20 പിഎം എന്ന സമയം ഓഹ് ഭയങ്കര ചൂട് സൂര്യന് കത്തിജ്വലിച്ചു നില്ക്കുന്ന സമയം ഈ സമയത്താണ് ഞാന്‍ ജനിച്ചത്.
ഈ സൂര്യന്റെ ചൂടില്‍ ജനിച്ച എനിക്ക് സൂരജ് എന്ന് പേരിട്ടു. ഹിന്ദിയില്‍ സൂരജ് എന്ന് പറഞ്ഞാല്‍ സൂര്യന് എന്നല്ലേ അര്‍ത്ഥം. അപ്പോള്‍ ഞാന്‍ തന്നെ പറയും തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല എന്ന് (ഉപമ). അതുപോലെതന്നെ എന്റെ പേര് എനിക്ക് വളരെ ഇന്‍സ്പെയര്‍ ആവുന്ന ഒരു കാര്യമായിരുന്നു എന്തുകാര്യം ചെയ്യുമ്പോഴും ആ പേര് ഞാന്‍ ഒരാവേശമായി എടുക്കാറുണ്ട്.. എന്റെ വിജയത്തിന് എന്റെ പേര് ഒരു കാരണക്കാരന്‍” എന്നും സൂരജ് പറയുന്നു.