എനിക്ക് 3 വെഡ്ഡിങ് കമ്പനിയുടെ കോളാണ് വന്നത്, എപ്പോഴാണ് വിവാഹം എവിടെ വെച്ചാണ് എന്നൊക്കെ ചോദിച്ച്; അമൃത നായര്‍ പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അമൃത നായര്‍. കുടുംബവിളക്കില്‍ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് അമൃത ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ പരമ്പരയില്‍ നിന്ന് പകുതിവെച്ച് ഈ നടി പിന്മാറുകയായിരുന്നു. ഇപ്പോള്‍ സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന ഭയത്തില്‍ ആണ് അമൃത പങ്കെടുക്കുന്നത്. നിരവധി സിനിമ സീരിയല്‍ താരങ്ങളും ഭയത്തില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം ഈ അടുത്ത് കുടുംബ വിളക്കിലെ മറ്റൊരു താരമായ നൂബിന്‍ ഒപ്പമുള്ള ഫോട്ടോ അമൃത പങ്കുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ ഒരു സേവ് ദി ഡേറ്റ് പോലെയാണ് ആരാധകര്‍ക്ക് തോന്നിയത് ചിത്രം കണ്ടപ്പോള്‍ തോന്നിയത്. പിന്നാലെ ഇരുവരും വിവാഹിതരാകാന്‍ പോവുകയാണോ എന്ന ചോദ്യമുയര്‍ന്നു. കുടുംബ വിളക്കില്‍ നൂബിന്റെ സഹോദരി ആയിട്ടായിരുന്നു അമൃത അഭിനയിച്ചത്. നൂബി തന്റെ നല്ലൊരു സുഹൃത്താണെന്നും നടി നേരത്തെ പറഞ്ഞിരുന്നു.

അതേസമയം അമൃത പങ്കുവെച്ച ചിത്രത്തിനു താഴെ ഹാപ്പി മാരീഡ് ലൈഫ് എന്ന് ഷിയാസ് കമന്റ് കൂടി കുറിച്ചതോടെ പിന്നെ പറയേണ്ടി വന്നില്ല. ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്തയാണ് പിന്നീട് പുറത്തുവന്നത്.

ഒടുവില്‍ പ്രതികരണവുമായി അമൃത തന്നെ രംഗത്തെത്തി. അത് ഞങ്ങളുടെ വര്‍ക്കിന്റെ ഫോട്ടോയാണ്. ഞങ്ങള്‍ ഒന്നിച്ച് പെയര്‍ ആയി ചെയ്യുന്ന ആദ്യ വര്‍ക്ക് ആണിത് . ചിത്രം പെട്ടെന്ന് വൈറലായി പിന്നീട് ഞങ്ങളുടെ വിവാഹമാണ് എന്ന തരത്തിലുള്ള സംസാരം നടന്നു. എന്റെ വിവാഹം ഉണ്ടെങ്കില്‍ അത് ഞാന്‍ തന്നെ നിങ്ങളെ നേരിട്ട് അറിയിക്കും അമൃത പറഞ്ഞു. അതേസമയം ഇതിനുപിന്നാലെ തനിക്ക് മൂന്ന് വെഡിങ് കമ്പനിയുടെ കോളുകളാണ് വന്നതെന്നും അമൃത പറയുന്നു .