വട്ടമുഖവും വിടര്‍ന്ന കണ്ണുകളും ഇടതൂര്‍ന്ന മുടിയും ആയി മലയാളി പ്രേക്ഷകരിലേക്ക് എത്തിയ നടിയാണ് ഭാനുപ്രിയ. 1992ലായിരുന്നു താരത്തിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം , പത്തോളം മലയാള സിനിമയുടെ ഭാഗമായിട്ടുണ്ട് ഈ താരം. എന്നാല്‍ തെലുങ്ക് തമിഴ് ബോളിവുഡ് ചിത്രങ്ങളില്‍ ആണ് ഭാനു കൂടുതലായി വേഷമിട്ടത്. ഇപ്പോള്‍ അമേരിക്കയില്‍ സ്ഥിര താമസമാക്കിരിക്കുകയാണ് ഈ താരം. അവിടെയും സ്വന്തമായി ഡാന്‍സ് സ്കൂളും ഉണ്ട് നടിക്ക്.
അഭിനയത്തിന് പുറമെ അറിയപ്പെടുന്ന ഒരു നര്‍ത്തകി കൂടിയാണ് ഭാനുപ്രിയ. താരം അഭിനയിച്ച ചിത്രങ്ങളിലെല്ലാം നടിയുടെ നൃത്തവും കൂട്ടിയിണക്കിയതായിരുന്നു. തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഭാനുപ്രിയ പിന്നീട് മറ്റു പല ഭാഷാചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായി. ഡാന്‍സും അഭിനയവും ഒന്നിച്ചുകൊണ്ടുപോകാന്‍ ഈ താരത്തിന് സാധിച്ചു. മലയാളത്തിലും നടി ചെയ്ത് കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ മമ്മൂട്ടിയ്ക്കൊപ്പം ചെയ്ത ചിത്രം അഴകിയ രാവണനിലെ താരത്തിന്റെ കഥാപാത്രം ഇന്നും പ്രേക്ഷകര്‍ക്കിടെ ഹിറ്റാണ്. ഇതിലെ പാട്ടെല്ല വന്‍വിജയമായിരുന്നു.
അതേസമയം ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ മേക്കപ്പിടാന്‍ സമയമെടുക്കുന്ന നടി കൂടിയാണ് ഭാനുപ്രിയ. ഷൂട്ടിങ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ഭാനുപ്രിയ ലൊക്കേഷനിലെത്തി മേക്കപ്പ് സ്റ്റാര്‍ട്ട് ചെയ്യും.
അതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍ ഭാനുപ്രിയ. പഴയകാല നടി വാണിശ്രീയുടെ മേക്കപ്പ് വീഡിയോകളും താരം പറയുന്ന ടിപ്സുകളും താന്‍ ശ്രദ്ധിക്കാുണ്ടായിരുന്നുവെന്നും , ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുമ്പോള്‍ മാത്രമാണ് മേക്കപ്പിന് പ്രാധാന്യം നല്‍കിയിരുന്നതെന്നും ഭാനുപ്രിയ ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഗ്ലാമര്‍ വേഷങ്ങള്‍ക്ക് മാത്രമാണ് മേക്കപ്പ് ഉപയോഗിച്ചിരുന്നതെന്നും അല്ലാത്ത കഥാപാത്രങ്ങള്‍ മേക്കപ്പില്ലാതെയാണ് ചെയ്തിരുന്നതെന്നും ഭാനുപ്രിയ പറയുന്നു.