മലയാളത്തിലെയും തമിഴിലെയും തിരക്കേറിയ സിനിമാ താരമാണ് സായി പല്ലവി. പ്രേമം എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറിയ നായിക ജീവിതത്തിൽ ഒരു മെഡിക്കൽ ഡോക്ടറാണ്. സായി പല്ലവി കഴിഞ്ഞ ദിവസം നടന്ന എൻട്രൻസ് പരീക്ഷയിൽ പങ്കെടുക്കാനെത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്.
— Prabhakar PSP (@PspPrabhakar) September 1, 2020
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാസ്കും ഗ്ലൗസ്സും ധരിച്ച് ആയിരുന്നു സായി പല്ലവി പരീക്ഷയെഴുതാൻ സെൻററിൽ എത്തിയത്. തമിഴ്നാട്ടിലെ ത്രിച്ചിയിലെ ഒരു മെഡിക്കൽ കോളജിലായിരുന്നു സിനിമാ താരം പരീക്ഷയെഴുതാൻ എത്തിയത്. അപ്രതീക്ഷിതമായി താരത്തെ കണ്ട അമ്പരപ്പിൽ ആയിരുന്നു എല്ലാവരും.
വിദേശ രാജ്യത്തു നിന്നും ആണ് സായി പല്ലവി മെഡിക്കൽ ബിരുദം കരസ്ഥമാക്കിയത്. അത്തരത്തിലുള്ളവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ സാധിക്കുകയില്ല. അതിനു വേണ്ടി എഴുതേണ്ട എലിജിബിലിറ്റി ടെസ്റ്റ് ആണ് ഫോർ മെഡിക്കൽ ഗ്രാജുവേറ്റ് പരീക്ഷ. ഓഗസ്റ്റ് 31ന് ആയിരുന്നു പരീക്ഷ നടത്തിയത്.
2016 വർഷത്തിൽ ജോർജിയയിൽ നിന്നുമാണ് സായി പല്ലവി മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. എന്നാൽ പ്രേമം സിനിമയുടെ ഗംഭീര വിജയത്തിനു ശേഷം കൂടുതൽ സിനിമ ഓഫറുകൾ തന്നെ തേടി വരികയും തുടർന്ന് സിനിമയിൽ സജീവമാകാൻ തീരുമാനിക്കുകയുമായിരുന്നു താരം. എന്നാൽ ഇപ്പോൾ ഡോക്ടറായി പ്രാക്ടീസ് തുടങ്ങുവാൻ ആണ് സായി പല്ലവിയുടെ തീരുമാനമെന്നാണ് കരുതുന്നത്.
#Saipallavi 😍 pic.twitter.com/XHyPcoWxTR
— Rajagopal (@saipallavi92fan) September 1, 2020