മിനി സ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയ താരമാണ് റോന്സണ്. വില്ലനായും നായകനായും തിളങ്ങിയ റോണ്സണ് മലയാളത്തില്‍ മാത്രമല്ല തെലുങ്കിലെയും കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ്. തെലുങ്ക് പരമ്ബരയായ ബംഗാരുപഞ്ചാരത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച റോണ്സണ് താന്‍ ആ പരമ്ബരയില്‍ നിന്നും പിന്മാറുകയാണ് എന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്.
‘കൊറോണ മറാത്ത സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും അന്യ സംസഥാനത്തേക്കുള്ള യാത്രകള്‍ ബുദ്ധിമുട്ടായി വരുന്നുണ്ട്. അതുകൊണ്ടുതന്നെ ബംഗാരുപഞ്ചാരത്തില്‍ അഭിനയിക്കാന്‍ എത്തുക ബുദ്ധിമുട്ടാണ്. വളരെ സങ്കടത്തോടെയാണ് പിന്മാറുന്നത്. ഭാവിയില്‍ ഇതേ ടീമിനൊപ്പം തന്നെ ആഭിനയിക്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. റോൻസൻ പറയുന്നു.