ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ഗോപികയായിരുന്നു കോമണർ ആയി വന്ന മത്സരാർത്ഥി. കൂടുതൽ ആഴ്ചകളൊന്നും ഗോപികയ്ക്ക് ഹൗസിനകത്ത് നിൽക്കാൻ സാധിച്ചിരുന്നില്ല.സോഷ്യൽ മീഡിയയിലും സജീവമാണ്. അടുത്തിടെ താൻ രണ്ടാമതും വിവാഹം കഴിച്ച കാര്യം ഗോപിക പറഞ്ഞിരുന്നു. പങ്കാളിക്കൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് ഇക്കാര്യം താരം പറഞ്ഞത്. എപ്പോൾ വിവാഹം കഴിഞ്ഞു എന്ന ചോദ്യത്തിന് എല്ലാം ശടേ പടേ ആയിരുന്നുവെന്നാണ് ഗോപിക മറുപടി നൽകിയത്.
അതേ സമയം തനിക്ക് വീണ്ടും ഒരു ആൺകുഞ്ഞ് പിറന്ന കാര്യമാണ് ഗോപിക പങ്കുവെച്ചിരിക്കുന്നത്. ഞങ്ങൾക്ക് ഒരു കുഞ്ഞുണ്ണി പിറന്ന വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെസ എന്ന് കുറിച്ചാണ് കുഞ്ഞിനെ മുഖം മറച്ചുള്ള ചിത്രം പങ്കുവെച്ചത്. നിരവധി പേരാണ് ആശംസയുമായി എത്തുന്നത്.
അതേ സമയം, അന്ന് ഭർത്താവിനൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ചപ്പോഴും എന്നാണ് വിവാഹം കഴിഞ്ഞത് എന്നോ, ഭർത്താവിന്റെ പേരെന്താണെന്നോ പറഞ്ഞിരുന്നില്ല. അതേ സമയം ബിഗ് ബോസിൽ ഉള്ള സമയത്ത് ആദ്യ വിവാഹത്തെക്കുറിച്ച് പറഞ്ഞിരുന്നു. അമ്പു എന്നൊരു മകനുണ്ട് ഗോപികയ്ക്ക്. ആദ്യ വിവഹാത്തെക്കുറിച്ച് ഡിവോഴ്സിനെക്കുറിച്ചുമൊക്കെ അന്ന് വിശദാമായി തന്നെ ഗോപിക പറഞ്ഞിരുന്നു.19 ാം വയസസ്സിലായിരുന്നു ഗോപികയുടെ ആദ്യ വിവാഹം. ആദ്യ വിവാഹംത്തിൽ വളരെ ദുരിതങ്ങൾ ഗോപിക നേരിട്ടിരുന്നു. ഒരു ബന്ധുവിനെയായിരുന്നു ഗോപിക വിവാഹം ചെയ്തത്. ഒരു കാരണവുമില്ലാതെ തന്നെ വളരെ അധികം അടിച്ചിരുന്നുവെന്നും ഗർഭിണി ആയപ്പോൾ പോലും അയാൾ അടിച്ചിരുന്നതായും ഗോപിക പറഞ്ഞിരുന്നു.