ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിൽ ആണ് ഇദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിച്ച് വളരെ ആവേശകരമായ ഒരു വാർത്ത വരികയാണ്. ഇദ്ദേഹം വിവാഹിതരാകാൻ പോവുകയാണ് എന്ന് വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഒരു യൂട്യൂബർ എന്ന നിലയിലാണ് ഇദ്ദേഹം ബിഗ് ബോസ് പരിപാടിയിൽ എത്തുന്നത്. ബിഗ്ബോസിൽ നിന്നും ഇറങ്ങിയശേഷം ഇദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് ഗണ്യമായി ഫോളോവേഴ്സ് വർദ്ധിച്ചു. ഇന്ന് ഹിന്ദിയിൽ ഏറെ ആരാധകരുള്ള യൂട്യൂബർമാരിൽ ഒരാളാണ് ഇദ്ദേഹം. അടുത്തിടെ ആയിരുന്നു ഇദ്ദേഹത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. എങ്കിലും വധു ആരാണ് എന്ന് ഇദ്ദേഹം പങ്കു വെച്ചിട്ടില്ലായിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞ വാർത്ത തന്നെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലായിരുന്നു.
തജാക്കിസ്ഥാനി ഗായകൻ ആയിട്ടുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇദ്ദേഹത്തിന്റെ വിവാഹ കാര്യം ഔദ്യോഗികമായി ഇപ്പോൾ ആരാധകരെ അറിയിച്ചിരിക്കുന്നത്. തൻറെ പ്രണയത്തിൽ ഒരിക്കലും ഒരു പ്രണയം ഉണ്ടാകും എന്ന് താൻ കരുതിയിരുന്നില്ല എന്നും ഇദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. ഇപ്പോൾ തനിക്കുള്ള സന്തോഷം തനിക്ക് വിവരിക്കാൻ സാധിക്കുന്നില്ല എന്നും ഇദ്ദേഹം പറയുന്നു. അമീറ എന്ന ഷാർജ സ്വദേശിനിയെ ആണ് ഇദ്ദേഹം വിവാഹം ചെയ്യുന്നത്. ഇവർക്ക് വെറും 19 വയസ്സ് മാത്രമാണ് ഉള്ളത്. ഇദ്ദേഹത്തിന് ആകട്ടെ 20 വയസ് ആണ് പ്രായം.
ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് ഇരുവരും കണ്ടുമുട്ടിയത്. ദുബായിലെ ഒരു മാളിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം യുവതിയുടെ ചിത്രങ്ങൾ അടക്കം ഒരു വിവരവും ഇദ്ദേഹം പങ്കുവെച്ചിട്ടില്ല. യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ധാരാളം ആരാധകരാണ് ഇദ്ദേഹത്തിന് ഉള്ളത്. കള്ളപ്പണം വെളിക്കൽ കേസിൽ ഇദ്ദേഹത്തിന് ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇതുകൂടാതെ മയക്കുമരുന്ന് ഡീലർ ആയിട്ടുള്ള അലി അസ്കർ ഷിറാസ് എന്ന വ്യക്തിയുമായി ഇദ്ദേഹത്തിന് ബന്ധം ഉണ്ടായിരുന്നു എന്നതിൻറെ കണ്ടെത്തലിൽ ആയിരുന്നു ചോദ്യം ചെയ്യൽ.