തന്റെ വേറിട്ട അവതരണത്തിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് റിമി ടോമി. വേദികളില്‍ കിടിലന്‍ പെര്‍ഫോമന്‍സ് കാഴ്ചവെച്ച് എത്തുന്ന റിമിക്ക് ആരാധകരും ഏറെയാണ്. ഇന്ന് ഗായിക എന്നതിനപ്പുറം മറ്റു പലതും ആണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്. നിമിഷന്നേരം കൊണ്ടാണ് ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടത്. നായികമാരെ വെല്ലുന്ന ഗായിക, എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ വൈറലായത്.
ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രം ഇപ്പോള്‍ ആരാധകര്‍ക്കിടയിലും തരംഗമായിരിക്കുകയാണ്. ക്രിയേറ്റീവ് മീഡിയയാണ് റിമിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ലോക്ഡൗ വീട്ടില്‍ തന്നെ ചിലവഴിച്ച താരം ഒരു യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. പാചകവും തന്റെ മറ്റു വിശേഷങ്ങളെല്ലാം നടി ചാനല്‍ വഴി ഷേയര് ചെയ്യാറുണ്ട്. ചുരുങ്ങി സമയംകൊണ്ട് തന്നെ നിരവധി കാഴ്ച്ചക്കാരെയാണ് ചാനല്‍ സമ്മാനിച്ചത്.
അതേസമയം മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന സംഗീത റിയാലിറ്റി ഷോ സൂപ്പര്‍ 4 സീസണിലെ വിധികര്‍ത്താവും കൂടിയാണ് റിമി. ഷോ ഇന്ന് മികച്ച പ്രേക്ഷകപിന്തുണയോടെ മുന്നേറി കൊണ്ടിരിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് ഷോ ശ്രദ്ധിക്കപ്പെട്ടത്. മികച്ച വിധി കര്‍ത്താക്കളും മത്സരാര്‍ത്ഥികളുമാണ് ഇതിന് കാരണം.
ലോക്ക് ഡൗണ്‍ കാലത്താണ് താരം കൂടുതലും സോഷ്യല്‍ മീഡിയയില്‍ സമയം ചിലവഴിച്ചത്. ഇതിനിടെ ചില ചിത്രങ്ങളും വീഡിയോകളും നടി പങ്കുവെച്ചിരുന്നു. തന്റെ കുടുംബത്തിലെ കുട്ടിപട്ടാളത്തിലേക്ക് പുതിയ അതിഥി വന്ന സന്തോഷവും റിമി പങ്കുവെച്ചിരുന്നു.