‘ഉള്ളില്‍ ഞാനെന്ന ഭാവം തോന്നുമ്പോള്‍, ആലോചിക്കുക ഈ ലോകത്ത് ഒന്നും അനശ്വരമല്ലെന്ന് ”. നടി രേഖ രതീഷ് പങ്കുവെച്ച പോസ്റ്റ് ആണിത്. യുവത്വം നിറഞ്ഞതും വാര്‍ധക്യ അവസ്ഥയിലുള്ളതുമായ 2 കൈകളുടെ ചിത്രത്തിനൊപ്പമായാണ് രേഖ ഈ വരികളും കുറിച്ചത്. പോസ്റ്റ് വൈറലായതോടെ ചോദ്യവുമായി പ്രേക്ഷകരും എത്തി. ഇതിനിടെ മൃദുലയുടെ ജാഡയ്ക്കുള്ള മറുപടിയാണോ ഇതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നിരിക്കുകയാണ്.
മൃദുലയുടെയും യുവയുടെയും വിവാഹത്തിന് രേഖയെ വിളിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത്തരം ചോദ്യം ഉയര്‍ന്നതോടെ രേഖ തന്നെയാണ് തന്നെ വിവാഹത്തിന് വിളിച്ചില്ലെന്ന് തുറന്ന് പറഞ്ഞത്. പിന്നാലെ ചോദ്യം മൃദുലക്കും യുവക്കും നേരെ പോയെങ്കിലും ഇതിനോട് ദമ്പതികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല .
നിങ്ങളെ ഒന്നിപ്പിക്കാന്‍ കാരണക്കാരിയായ, മക്കളെപ്പോലെ കാണുന്ന രേഖ ചേച്ചിയെ അവഗണിച്ചത് ശരിയായില്ലെന്ന് പറഞ്ഞായിരുന്നു ചിലര്‍ മൃദ്വയെ വിമര്‍ശിച്ചത്. ഫോണില്ക്കൂടിയെങ്കിലും വിളിച്ച് രേഖയോട് വിവാഹത്തെക്കുറിച്ച് പറയാമായിരുന്നു. നിങ്ങളുടെ വിവാഹത്തിന് കുറേ ആര്ടിസ്റ്റുകള് വന്നല്ലോയെന്ന തരത്തിലുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു.
അതേസമയം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ വിവാഹം ആയിരുന്നു യുവകൃഷ്ണയുടെയും മൃദുല വിജയിന്റെയും. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് വിവാഹം നടത്തിയത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.