ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികള്‍ അടുത്തറിഞ്ഞ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇതിന് മുമ്പ് മറ്റു റിയാലിറ്റി ഷോകളില്‍ ഉണ്ടായിരുന്നെങ്കിലും താരത്തിന് കൂടുതല്‍ ആരാധകരെ സൃഷ്ടിച്ചത് ഐഡിയ സ്റ്റാര്‍ സിംഗര്‍ ആയിരുന്നു.
തന്റെ കളങ്കമില്ലാത്ത സംസാരത്തിനും അവതരണ ശൈലിക്കും ആരാധകര്‍ ഏറെയാണ്. മലയാളവും ഇംഗ്ലീഷും കലര്‍ന്ന വേറിട്ട അവതരണമായിരുന്നു രഞ്ജിനി ഹരിദാസിനെ മലയാളികളുടെ പ്രിയങ്കരിയാക്കിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം അതിവേഗം വൈറലാവാറുണ്ട്.
കഴിഞ്ഞ ദിവസം ആയിരുന്നു രഞ്ജിനി ഹരിദാസിന്റെ പിറന്നാള്‍ ദിവസം. വളരെ ലളിതായ ചടങ്ങുകളോടെ കാമുകന് ശരത് പുളിമൂടിനൊപ്പം ആണ് രഞ്ജിനി പിറന്നാള്‍ ആഘോഷിച്ചത്. ശരതിനൊപ്പം കേക്ക് മുറിക്കുന്ന ചിത്രം താരം തന്നെ ഇന്‍സ്റ്റയില്‍ സ്റ്റോറിയായി ഇടുകയായിരുന്നു. അടുത്ത സുഹൃത്തും ഗായികയുമായ രഞ്ജിനി ജോസ് ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു.
പിന്നാലെ കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താരം പിറന്നാള്‍ ആഘോഷിച്ചത്.
രഞ്ജിനിയും അര്‍ച്ചന സുശീലനും തമ്മിലുള്ള സൗഹൃദം പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. തന്റെ പ്രിയസുഹൃത്തിന് സമ്മാനവുമായി അര്‍ച്ചനയും പിറന്നാള്‍ ദിവസം എത്തിയിരുന്നു. പിറന്നാള്‍ കേക്കുമായാണ് അര്‍ച്ചന എത്തിയത്. ബിഗ് ബോസ് ആദ്യ സീസണിലൂടെ അടുത്ത സുഹൃത്തുക്കളായവരാണ് രഞ്ജിനിയും അര്‍ച്ചനയും.
അതേസമയം മുമ്പും ശതത്തിനെ പരിചയപ്പെടുത്തി രഞ്ജിനി എത്തിയിരുന്നു. പതിനാറ് വര്‍ഷത്തോളമായിട്ടുള്ള താരത്തിന്റെ സുഹൃത്താണ് ശരത്. എന്നാല്‍ കല്യാണം കഴിക്കണം എന്ന കണ്‍സെപ്റ്റ് ഇന്നും എനിക്ക് സ്വീകാര്യമല്ലെന്നും, എന്റെ സ്വഭാവം വെച്ച് അത് ശരിയാവുമെന്ന് എനിക്ക് തോന്നുന്നില്ല. അത് കൊണ്ട് തന്നെ തല്കാലം വിവാഹ കാര്യം ചിന്തിക്കുന്നില്ലെന്നും താരം പറഞ്ഞിരുന്നു.