സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്ക്കുന്ന താരങ്ങളാണ് അനുരാജ് പ്രീണ, റിഷികുട്ടന്. സിനിമാ അഭിനേതാക്കളെ പോലെ ഇവരും പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ചിരിക്കുകയാണ്. നാളുകളായി ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഇവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകരും ഏറെയാണ്. തങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പങ്കുവെച്ചും ഇവര്‍ ആരാധകരിലേക്ക് ഏത്താറുണ്ട്. ഇപ്പോള്‍ കുടുംബത്തിലേക്ക് പുതിയ അതിഥി വന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരങ്ങള്‍.
കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് ജീവിതത്തിലെ പുതിയ അതിഥി എത്തി എന്നും, ആണ്‍കുട്ടി ആണ് എന്നും ദമ്പതികള്‍ സോഷ്യല്‍ മീഡിയ വഴി അറിയിച്ചു. ടിക് ടോക്കിലൂടെ തകര്‍പ്പന്‍ വീഡിയോ പങ്കുവെച്ചായിരുന്നു സോഷ്യല്‍ മീഡിയയിലേക്കുള്ള ഇവരുടെ വരവ്. വീഡിയോ ഹിറ്റായതോടെ സമൂഹമാധ്യമങ്ങളില്‍ കുറച്ച് കൂടെ സമയം ചിലവിഴിക്കാന്‍ തുടങ്ങി ഇവര്‍.
അനുരാജ്-പ്രീണ ദമ്പതിമാരെ പോലെ മകന് റിഷിയും ടിക് ടോക്കിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. എല്ലാവരും ഡബ് സ്മാഷ് മോഡല്‍ വീഡിയോകളുടെ പിന്നാലെ പോയപ്പോള്‍ സ്വന്തം ക്രിയേറ്റിവിറ്റിയിലൂടെയാണ് ഈ ദമ്പതിമാര്‍ വ്യത്യസ്തര്‍ ആയത്.
അടുത്തിടെ ഇരുവരും പങ്കിട്ട ഒരു ടൈപ്സ് ഓഫ് ഗര്‍ഭിണി എന്ന കോമഡി വീഡിയോയിന് ആരാധകര്‍ ഏറെയായിരുന്നു. വീഡിയോ നിമഷനേരം കൊണ്ടാണ് ലക്ഷകണക്കിന് ആളുകളിലേക്ക് എത്തയിത്.
ഇതിന് പിന്നാലെയാണ് പ്രീണയും അനുവും പുതിയ അംഗത്തെ കൂടി കാത്തിരിക്കുകയാണ് എന്ന് അറിയിച്ചത്. ഇവരുടെ മൂത്തമകന് റിഷിയും അച്ഛന്റെയും അമ്മയുടെയും ഒപ്പം സീരീസുകളില്‍ എത്താറുണ്ട്.