പ്രായത്തെ തോല്‍പ്പിച്ച് കൊണ്ടിരിക്കുകയാണ് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. കൂട്ടുകാര്‍ക്കൊപ്പവും കുടുംബത്തിനൊപ്പവും അടിച്ച്പൊളിച്ച് നടക്കുന്ന ചിത്രം താരം തന്നെ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ മക്കളായ പ്രാര്‍ത്ഥനയുടെയും നക്ഷത്രയുടെയും സുഹൃത്തുക്കള്‍ക്കൊപ്പം വെക്കേഷന് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ആണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് പൂര്‍ണിമ.
അമ്മ എന്നതിനെക്കാള്‍ നല്ലൊരു സുഹൃത്ത് കൂടിയാണ് പൂര്‍ണിമ. അവരുടെ ഇഷ്ടങ്ങള്‍ക്കൊപ്പം നില്‍ക്കുന്നൊരാള്‍. മക്കള്‍ക്കൊപ്പം കൂടിയാല്‍ പിന്നെ പൂര്‍ണിമയും അവരിലൊരാളായി മാറും. അവരുടെ പ്രായത്തിലേക്ക് ഇറങ്ങിച്ചെല്ലാറാണ് പതിവ്. നേരത്തെയും മക്കള്‍ക്കൊപ്പം അവധി ആഘോഷിക്കുന്നതിന്റെ ചിത്രം നടി പങ്കുവെച്ചിരുന്നു.
മക്കളുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. പാട്ടിലും മികവ് തെളിയിച്ചിരുന്നു പ്രാര്‍ത്ഥന. നക്ഷത്ര അഭിനയത്തിലും ഒട്ടും പിന്നലല്ലെന്നും തെളിയിച്ചിരുന്നു. അമ്മയെയും അച്ഛനെയും പോലെ തിളങ്ങാനുള്ള പുറപ്പാടിലാണ് താരപുത്രികളും.
അതേസമയം നീണ്ടകാലത്തിന് ശേഷമാണ് പൂര്‍ണിമ സിനിമയിലേക്ക് തിരിച്ചുവന്നത്. വൈറസ് ചിത്രത്തിലൂടെയാണ് താരം തിരിച്ച് വന്നത്. ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ കുടുംബവിശേഷവും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇനിയും ചിത്രങ്ങളില്‍ സജീവമാവാനാണ് തീരുമാനം എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.
സിനിമാ ലോകത്ത് സൗഹൃദം കാത്തുസൂക്ഷിക്കുന്ന പൂര്‍ണിമ നേരത്തെ റിമയുടെയും മഞ്ജുവിന്റെയും നടുവിലിരുന്ന് രഹസ്യം പറയുന്ന വീഡിയോ പങ്കുവെച്ചിരിന്നു. ഇവരുടെ അടുത്ത സുഹൃത്ത് കൂടിയാണ് പൂര്‍ണിയ. നേരത്തെയും ഇവര്‍ ഒന്നിച്ചുള്ള ചിത്രം താരം പങ്കുവെച്ചിരുന്നു.