ഉലകനായകൻ കമലഹാസൻ ആ പേരിനോട് തന്നെ ഏവർക്കും ഒരു ബഹുമാനമാണ്. അഭിനയിക്കാത്ത ഭാഷകളില്ല, സിനിമയിൽ തനിക്ക് പറ്റാത്തതായി ഒന്നുമില്ല എന്ന് കാണിച്ചുതന്ന നടന വിസ്മയം. 50 വർഷത്തിലേറെയായി സിനിമ ജീവിതമാരംഭിച്ച കമലഹാസൻ എന്ന നടനെ സിനിമയിലേക്ക് കൊണ്ടുവന്നത് ശിവാജിഗണേശനാണ് . ലോക സിനിമയിൽ ആരും പരീക്ഷിക്കാത്ത പരീക്ഷണമായ ഒരു സിനിമയിലെ കഥ തിരക്കഥ സംഭാഷണം സംവിധാനം നായകൻ വില്ലൻ അടക്കം എല്ലാ വേഷങ്ങളും ഒറ്റയ്ക്ക് കൈകാര്യം ചെയ്തു ജനശ്രദ്ധയാകർഷിച്ച് ഏക നടനാണ് കമൽഹാസൻ.
സിനിമാ ജീവിതത്തിൽ കമലഹാസന് അടുത്തെത്താൻ ആരുമുണ്ടായിരുന്നില്ല. കമലഹാസൻ എന്ന നായകനെ എല്ലാവരും അസൂയയോടെ നോക്കി കാണുമ്പോൾ ദാമ്പത്യ സ്വകാര്യ ജീവിതത്തിൽ അദ്ദേഹമെന്നും ഒരു പരാജയമായിരുന്നു. 20 വയസ്സ് കഴിയുമ്പോൾ തന്നെ ഒട്ടേറെ താരങ്ങളുമായി പ്രണയ ബന്ധമുണ്ടായിരുന്ന കമലഹാസൻ ഇരുപത്തിനാലാം വയസ്സിൽ ആദ്യ വിവാഹിതനാകുന്നു. പ്രശസ്ത നർത്തകിയും നടിയുമായ വാണി ഗണപതിയെ തന്റെ ഇരുപത്തിനാലാം വയസ്സിൽ കമൽ ജീവിതസഖിയാക്കി അതും ഒരു പ്രണയ വിവാഹത്തിലൂടെ. വാണിയും ആയുള്ള കുടുംബ ജീവിതത്തിനിടയിൽ തന്നെ സരിഗയുമായി കമൽ പ്രണയത്തിലായി ഒരുമിച്ച് താമസവും തുടങ്ങി. ഈ ബന്ധം ഉടലെടുത്ത അതോടെയാണ് വാണിയുമായി കമൽ വേർപിരിയാൻ കാരണമായത്.
സരിഗ യുമായി ഏറെനാളത്തെ ഈ ലിവിങ് ടുഗദർ റിലേഷന് ശേഷം മക്കളായ ശ്രുതിയും അക്ഷരയും ജനിച്ചതോടെ കമൽ സരിഗയെ വിവാഹം ചെയ്തു. എന്നാൽ ഈ വിവാഹത്തിനും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.അതിനുശേഷം തെല്ലു താമസിക്കാതെ തന്റെ പുതിയ ബന്ധത്തിന് കമലഹാസൻ വിത്തുകൾ അറിഞ്ഞു തുടങ്ങിയിരുന്നു.
1980-90 കാലഘട്ടത്തിൽ തിളങ്ങിയിരുന്ന നായിക ഗൗതമിയുമായി കമലഹാസൻ ലിവിംഗ് ടുഗതർ തുടർന്നു. ഗൗതമിയ്ക്ക് കാൻസർ വന്ന സമയങ്ങളിൽ പോലും പൂർണ പിന്തുണയുമായി കമൽ കൂടെനിന്നു. 2005 മുതൽ തുടങ്ങിയ ഇവരുടെ ബന്ധം 2016ഓടെ അവസാനിച്ചു. ഇപ്പോൾ താരം തമിഴ് സിനിമ തമിഴ് മലയാളം മേഖലയിലെ തിളങ്ങി നിൽക്കുന്ന ഒരു താരവുമായി പ്രണയത്തിലാണെന്ന ഗോസിപ്പ് പരക്കുന്നുണ്ട്.
എന്നാൽ സിനിമ ഇൻഡസ്ട്രി മുഴുവൻ ആഘോഷിച്ച ഒരു പ്രണയമായിരുന്നു കമലഹാസനെയും ശ്രീദേവിയുടെയും., ഇരുകൂട്ടരുടെയും കുടുംബാംഗങ്ങൾ തന്നെ അംഗീകരിച്ച ഈ പ്രണയബന്ധത്തിൽ കമലഹാസൻ പരസ്ത്രീബന്ധം ആയിരുന്നു വില്ലനായത്. ശ്രീവിദ്യയുടെ ചെവിയിലും ഈ വിവരങ്ങൾ എത്തിയതോടെ പ്രശ്നങ്ങൾ ആരംഭിക്കുകയും ചില ഈഗോ പ്രശ്നങ്ങളുടെ കാരണത്താലും ഈ ബന്ധം അവസാനിക്കുകയായിരുന്നു. ശ്രീവിദ്യ കമലഹാസൻ ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു പ്രിയാമണി നായികയായ തിരക്കഥ.
ഇതിനിടയിൽ നടി ശ്രീദേവിയും ആയി കമലിന്റെ പേര് കേട്ടിട്ടുണ്ട് 24 ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ജോഡികളായ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് ഏവരും പറയാറുണ്ട്. എന്നാൽ തന്നിലെ നടനെ നോക്കൂ എന്നു മാത്രമാണ് കമൽ ഇതിന് ഉത്തരം നൽകിയത് ശ്രീദേവി തനിക്ക് സഹോദരിയെ പോലെ ആയിരുന്നു എന്നും കമൽ പിന്നീട് പറഞ്ഞു.