പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ബിഗ് ബോസില്‍ വെച്ചാണ് ഇവര്‍ പരിചയപ്പെടുന്നതും പ്രണയത്തില്‍ ആവുന്നതെല്ലാം. പിന്നീട് വിവാഹിതരാവുകയായിരുന്നു. കുറച്ചുകാലമായി സോഷ്യല്‍ മീഡിയയില്‍ പേളി തന്നെയാണ് താരം. വിശേഷം പങ്കുവെച്ചും ചിത്രം പോസ്റ്റ് ചെയ്തും പ്രേക്ഷകര്‍ക്കൊപ്പം കൂടിയിരിക്കുകയാണ് രണ്ട്പേരും. താന്‍ അമ്മയായ സന്തോഷത്തിലാണ് പേളി, കുഞ്ഞിന്റെ ഓരോ കാര്യങ്ങളും ശ്രദ്ധാപൂര്‍വ്വം നോക്കി ഇപ്പോള്‍ കുഞ്ഞിനൊപ്പം തന്നെയാണ് താരം. നിലബേബിയെ പറ്റി പറയുമ്പോള്‍ പേളിയ്ക്ക് നൂറുനാവാണ്.
ഇപ്പോള്‍ രസകരമായ ഒരു വീഡിയോ ആണ് താരം പങ്കുവെച്ചത്. ഇത്തവണ കുറച്ച് വ്യത്യസ്തമായ വീഡിയോ ആണ് ഷേയര് ചെയ്തത്. ശ്രീനിയും പേളിയുമാണ് വീഡിയോയില്‍ ഉള്ളത്. ഇപ്പോള്‍ പേളിക്ക് ശ്രീനിഷ് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന വീഡിയോ ആണ് വൈറലാവുന്നത്. ശ്രീനിഷിന്റെ ഐഡിയ ഉപയോഗിച്ചാണ് മേക്കപ്പിന്റെ രീതി. ശരിക്കും ചിരിപ്പിക്കുന്ന വീഡിയോ ആണിത്. രാത്രി പത്തര മണിക്കാണ് ഇവരുടെ മേക്കപ്പ് ഇടല് എന്നതാണ് മറ്റൊരു കാര്യം. അതേസമയം ശ്രീനി ആദ്യമായാണ് പേളിക്ക് മേക്കപ്പ് ഇട്ട് കൊടുക്കുന്നതെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
പക്ഷേ ഒരിക്കല്‍ ഷൂട്ട് കഴിഞ്ഞ് വന്നപ്പോള്‍ മേക്കപ്പ് റിമൂവ് ചെയ്തുകൊടുത്തെന്ന് പേളി പറയുന്നു. അവസാനം കൊച്ച് എന്നെ തിരിച്ചറിയണം എന്ന് പേളി ശ്രീനിഷിനോട് പറയുന്നുണ്ട്. തുടര്‍ന്ന് അരമണിക്കൂറുളള മേക്കപ്പ് ചെയ്യുകയാണ് ശ്രീനിഷ്. പേളിയുടെ നിര്‍ദ്ദേശങ്ങള്‍ കേട്ടാണ് ശ്രീനിഷ് മേക്കപ്പ് ചെയ്യുന്നത്. അവസാനം ശ്രീനിഷ് ഇട്ട മേക്കപ്പ് കണ്ട് ഞെട്ടുന്നുണ്ട് പേളി. അറിയുന്നവിധത്തിലാണ് പേളിയെ ഭര്‍ത്താവ് ഒരുക്കിയത്.
ഇതിന് താഴെ നിരവധി പേരാണ് കമന്റിട്ടത്. കൊമഡി നിറഞ്ഞ വീഡിയോ തന്നെയാണ് ഇതെന്ന് തീര്‍ത്തും പറയാം. രണ്ട് പേരുടെയും സംഭാഷണമെല്ലാം ചിരിപ്പിക്കുന്നതാണ്. ഇവിടെ ആദ്യം തന്നെ മുഖം കഴുകാന്‍ ശ്രീനി ബക്കറ്റില്‍ വെള്ളം കൊണ്ടുവന്നത് ഇഷ്ടപ്പെട്ടെന്നാണ് ആരാധകര്‍ പറയുന്നത്. പുതിയ വീഡിയോ ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
2019ല്‍ ആണ് ശ്രീനിഷ് പേര്‍ളി വിവാഹം നടക്കുന്നത്. ഗംഭീരമായ ചടങ്ങുകളോടെ നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. രണ്ട് ആചാരപ്രകാരം ആണ് വിവാഹം നടത്തിയത്. പിന്നീട് ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് അമ്മയാകാന്‍ ഒരുങ്ങുന്ന വിവരം പ്രേക്ഷകരെ അറിയിച്ചത്.