വ്യത്യസ്തമാര്‍ന്ന അവതരണത്തിലൂടെയും പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് പേര്‍ളി മാണി. നിരവധി റിയാലിറ്റിഷോകളില്‍ അവതാരികയായി വന്ന് പിന്നീട് അഭിനയരംഗത്തും താരം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. വ്യത്യസ്തമാര്‍ന്ന അവതരണവും അഭിനയവുമൊക്കെയാണ് പേര്‍ളി മാണിയില്‍ എടുത്ത് പറയേണ്ട സവിശേഷതകള്‍. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേര്‍ളി മാണിയെ പ്രേക്ഷകര്‍ ആദ്യമായി അടുത്തറിയുന്നത്. പിന്നീട് ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായും താരം എത്തിയിരുന്നു. ബിഗ് ബോസ് വീട്ടില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച പേര്‍ളി ഇതേ വീട്ടില്‍ വെച്ച് തന്നെ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തുകയായിരുന്നു. ശ്രീനിഷ് അരവിന്തായിരുന്നു ആ വ്യക്തി.
സീരിയല്‍ രംഗത്ത് സജീവമായ ശ്രീനിഷിന് ആരാധകരും ഏറെയായിരുന്നു. ഇവരുടെ പ്രണയം ബിഗ് ബോസില്‍ വെച്ച് പ്രേക്ഷകര്‍ കണ്ടതാണ്. ഷോ കഴിഞ്ഞ് ഇറങ്ങിയപ്പോഴും സോഷ്യല്‍ മീഡിയ ഈ പ്രണയിതാക്കളുടെ പുറകയായിരുന്നു. ഇവരുടെ പ്രണയം യഥാര്‍ത്ഥമാണോ എന്ന് അറിയാനുള്ള ആകാംഷ പ്രേക്ഷകര്‍ക്കും ഉണ്ടായിരുന്നു. പിന്നീട് വൈകാതെ തന്നെ തങ്ങള്‍ പ്രണയത്തില്‍ ആണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും താരങ്ങള്‍ അറിയിക്കുകയായിരുന്നു. ശേഷമുള്ള താരങ്ങളുടെ ഓരോ വിശേഷവും സോഷ്യല്‍ മീഡിയ വഴി ഷേയര് ചെയ്യാറുണ്ട്.
ശ്രീനിഷ് പേര്‍ളി ചിത്രങ്ങളെല്ലാം അതിവേഗമായിരുന്നു വൈറലാവാര്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. അതിനു ശേഷം പേര്‍ളി ഗര്‍ഭിണിയായപ്പോഴും അത് വലിയ വാര്‍ത്ത ആയിരുന്നു. ഗര്‍ഭകാലത്തെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം അതിവേഗം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗര്‍ഭിണിയായിരിക്കെ പേര്ളിയുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകര്‍ ആഘോഷമാക്കി. മലയാളികള്‍ ഇത്രയും ആഘോഷമാക്കിയ ഒരു ഗര്‍ഭകാലം വേറെ ഉണ്ടായിട്ടില്ല എന്ന് വേണമെങ്കില്‍ പറയാം.
ഇപ്പോള്‍ പേര്‍ളി മാണിയുടെ സഹോദരി റേച്ചല്‍ മാണിയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് വൈറലാവുന്നത്. റൂബൈന്‍ ബിജി തോമസ് ആണ് റേച്ചല്‍ മാണിയുടെ വരന് . ഇവരുടെ വിവാഹ നിശ്ചയം കൊച്ചി കളമശേരിയിലെ ഇവന്റ് സെന്ററില്‍ വെച്ചാണ് നടത്തിയത്. പേര്‍ളിയെ പോലെ താരത്തിന്റെ സഹോദരിക്കും ആരാധകര്‍ ഏറെയാണ്. റേച്ചല്‍ ഒരു ഫാഷന്‍ ഡിസൈനര്‍ കൂടി ആണ്.
റേച്ചല്ന്റെ വിവാഹ നിശ്ചയം ഗംഭീരമായി തന്നെയാണ് നടത്തിയത്. പാട്ടും ഡാന്‍സുമൊക്കെയായി തകര്‍പ്പന്‍ പരിപാടി തന്നെയായിരുന്നു. ഇപ്പോള്‍ പാട്ടിനൊത്ത നൃത്തചുവട് വെക്കുന്ന പേര്ളിയുടെ ഡാന്‍സ് വീഡിയോ ആണ് വൈറവാവുന്നത്. ഇതിനിടെ ശ്രീനിഷിന്റെയും സംഘത്തിന്റെയും ഡാന്‍സും ഉണ്ടായിരുന്നു. ഈ ഡാന്‍സ് കഴിയാന്‍ നില്‍ക്കവെയാണ് പേര്‍ളി വേദിയിലേക്ക് കയറുന്നത്. പിന്നീട് താരം കസേരയില്‍ ഇരുന്നും ഡാന്‍സ് കളിക്കുകയായിരുന്നു. നടി അമലാ പോളും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു.