മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് പാര്‍വതി കൃഷ്ണ. നിരവധി റിയാലിറ്റി ഷോകളിലും സീരിയലുകളിലും താരം സജീവമായി തന്നെ ഉണ്ടായിരുന്നു. ഗര്‍ഭകാലത്ത് ഫോട്ടോഷൂട്ടിലൂടെയും ഡാന്സിലുടെയുമൊക്കെ ഈ നടി പ്രേക്ഷകര്‍ക്കിടെ എത്തിയിരുന്നു. ഇപ്പോള്‍ അമ്മയായ സന്തോഷത്തിലാണ് താരം. കുഞ്ഞിന്റെ ഓരോ വളര്‍ച്ചയും അടുത്ത് നിന്നും നോക്കി കാണുകയാണ് ഈ അമ്മ. ഇപ്പോള്‍ കുഞ്ഞിന്റെ പുതിയ ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് പാര്‍വ്വതി.
അവ്യുക്ത് എന്നാണ് മകന്റെ പേര് എന്ന് നടി നേരത്തെ പറഞ്ഞിരുന്നു. ചെല്ലപ്പേര് കണ്ണപ്പന് എന്നാണ്. ഇപ്പോള്‍ അവ്യുക്ത് ന്റെ ഓരു ഫോട്ടോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്ത മാന്ത്രിക നോവല്‍ കഥാപാത്രം ഹാരി പോട്ടറായാണ് പാര്‍വതി കണ്ണപ്പനെ ഒരുക്കിയിരിക്കുന്നത്. കുഞ്ഞു കണ്ണടയും മാന്ത്രിക വടിയും ഒക്കെയായി കുട്ടി ഹാരി പോട്ടര്‍ വേഷത്തില്‍ കൂടുതല്‍ ക്യൂട്ട് ആയിട്ടുണ്ട് കണ്ണപ്പന്. ഉറക്കത്തിലാണെങ്കിലും അമ്മയെപ്പോലെതന്നെ ക്യാമറക്ക് നന്നായി പോസ് ചെയ്യുന്ന കുഞ്ഞിന്റെ ഒരു വീഡിയോയും പാര്‍വതി പങ്കുവെച്ചിട്ടുണ്ട്.
അഭിനേത്രി അവതാരക മോഡലിംഗ് എന്നീ ഇങ്ങനെ ഒന്നിലധികം മേഘലകളില്‍ ഈ താരം കഴിവ് തെളിയിച്ചിട്ടുണ്ട്. കൃഷ്ണയുടെ ഗര്‍ഭകാലത്തെ ഫോട്ടോകളും വീഡിയോകളും ഏറെ ചര്‍ച്ചയായിരുന്നു. നിറവയറുമായി ഡാന്‍സ് കളിക്കുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു, ഇത് ചില വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു. എന്നാല്‍ നടിയുടെ വീഡിയോയെ സപ്പോര്‍ട്ട് ചെയ്തവരും നിരവധി ആയിരുന്നു. ഒരു കാലത്ത് ആല്‍ബങ്ങളിലും ഷോര്‍ട്ഫിലിമിലും സജീവസാന്നിധ്യമായ പാര്‍വ്വതി.
പത്തനംതിട്ടയിലെ കോന്നി സ്വദേശിയായ പാര്‍വതി ചില ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. സ്റ്റാര്‍ മാജികില്‍ മിന്നുന്ന പ്രകടം കാഴ്ചവെച്ച നടിയുടെ വീഡിയോയും നിമിഷന്നേരം കൊണ്ടാണ് വൈറലായത്. നടി ആദ്യമായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് അമ്മയാവാന്‍ പോവുന്ന വിവരം പുറത്തുവിട്ടത്. പിന്നാലെ ആശംസ അറിയിച്ച് ആരാധകരും എത്തി. സൂര്യനും സൂര്യകാന്തിയും എന്ന ടെലിഫിലിമില്‍ ഊടെ അഭിനയരംഗത്തേക്ക് പ്രവേശിച്ച പാര്‍വതി കൃഷ്ണയുടെ ഭര്‍ത്താവ് സംഗീതസംവിധായകനായ ബാലഗോപാല്‍ ആണ്. ഭര്‍ത്താവുമൊത്തുള്ള നിരവധി ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു.