ഫഹദ് ഫാസില്‍ മഹേഷ് നാരായണന് കൂട്ടുകെട്ടില്‍ നിര്‍മ്മിച്ച ചിത്രം’മാലിക്’ രണ്ട് ദിവസം മുമ്പാണ് ഒടിടി പ്ലാറ്റഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഇതിനോടകം നിരവധി പേരാണ് ഈ ചിത്രം കണ്ടത്. നല്ല അഭിപ്രായം ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതില്‍ മറ്റു താരങ്ങളെ പോലെ മികച്ച അഭിനയം കാഴ്ച്ച വെച്ച നടിയാണ് പാര്‍വ്വതി കൃഷ്ണ. ചിത്രത്തിലെ പാര്‍വ്വതിയുടെ അഭിനയം കൈയ്യടി നേടിയിരുന്നു. ഇപ്പോള്‍ താന്‍ ആ ചിത്രത്തിലേക്ക് എത്തിയതിനെക്കുറിച്ചാണ് നടി പറയുന്നത്.
മാലിക്കിലെ വേഷം വേണ്ട എന്ന് പറഞ്ഞ ആളാണ് ഞാന്‍. എനിക്ക് ഓഡിഷനില്‍ പങ്കെടുക്കുന്നത് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. ഓഡിഷന് പങ്കെടുക്കണം എന്ന കാരണത്താല്‍ പല സിനിമകളും ഞാന്‍ ഉപേക്ഷിച്ചിട്ടുണ്ട്. മാലിക്കിന് വേണ്ടി വിളിച്ചപ്പോഴും, ഇല്ല എനിക്ക് പറ്റില്ല എന്ന് തന്നെയാണ് ആദ്യം പറഞ്ഞത്. പിന്നീട് ഒന്ന് വന്ന്, സ്ക്രീന്‍ ടെസ്റ്റ് നടത്തൂ എന്ന് പറഞ്ഞപ്പോഴാണ് പോയത്. ആ വേഷം കിട്ടുകയും ചെയ്തു. ഒരുപാട് പേരെ ആ കഥാപാത്രത്തിന് വേണ്ടി ഓഡിഷന് ചെയ്തിരുന്നു എന്നാണ് കേട്ടത് എന്ന് പാര്‍വ്വതി പറയുന്നു.
സിനിമ കണ്ട് പലരും വിളിയ്ക്കുകയും മസേജ് അയക്കുകയും അഭിനന്ദിയ്ക്കുകയും ചെയ്തിട്ടുണ്ട് എന്നും പാര്‍വ്വതി പറഞ്ഞു. പണ്ട് ഫഹദിനെ അഭിമുഖം ചെയ്തതിന്റെ പേരില്‍ പലരും എന്നെ ട്രോള്‍ ചെയ്തിരുന്നു. ഫഹദിനെ പോലൊരു നടനോട് നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് കുളമാക്കി എന്ന് പറഞ്ഞായിരുന്നു ട്രോള്‍. അതേ ഫഹദിനൊപ്പം ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞപ്പോള്‍ ഞാനൊന്ന് അഹങ്കരിച്ചു എന്നും നടി പറഞ്ഞു.
അതേസമയം ഫഹദ് ഫാസില്‍, നിമിഷ സജയന്, ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും അദ്ദേഹം തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത് .