ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ നമുക്ക് എല്ലാവർക്കും തന്നെ ഇഷ്ടമാണ്. കാരണം ഇത് നമ്മുടെ കാഴ്ചശക്തിയെ മാത്രമല്ല അളക്കുന്നത്, നമ്മുടെ ചിന്താശേഷിയെ കൂടിയാണ്. അതുകൊണ്ടുതന്നെ കുട്ടികളും മുതിർന്നവരും ഒരുപോലെ ഇത്തരം പ്രശ്നോത്തരികൾ ഇഷ്ടപ്പെടുന്നു. പ്രായഭേദമന്യേ ആർക്കും ചെയ്യാവുന്ന ഒരു പ്രശ്നോത്തരി ആണ് ഇത്.
ഒരു കൂട്ടം പക്ഷികളെ ആണ് ഈ ചിത്രത്തിൽ കാണാവുന്നത്. പക്ഷികൾ എല്ലാംതന്നെ പലനിറത്തിലുള്ള തത്തകൾ ആണ്. എന്നാൽ ഇവർക്കിടയിൽ ഒരു വിരുതൻ ഒളിഞ്ഞുകിടപ്പുണ്ട്. ഒരു പൂമ്പാറ്റയെ ആണ് നിങ്ങൾ ഈ ചിത്രത്തിൽ നിന്നും കണ്ടെത്തേണ്ടത്.
എന്നാൽ കണ്ടെത്തുക അത്ര എളുപ്പമല്ല. കാരണം അത്രയും നിറക്കൂട്ടുകൾ ഉള്ള ഒരു ചിത്രമാണ് ഇത്. നമ്മുടെ കണ്ണ് നിറങ്ങളെ ഗ്രഹിച്ച് എടുക്കുമ്പോൾ അവയെ ഒരു സിംഗിൾ ഘടകം ആയിട്ടാണ് എടുക്കുക. അതുകൊണ്ടുതന്നെ ഇതിൽ നിന്നും പൂമ്പാറ്റയെ കണ്ടെത്തുക അത്ര എളുപ്പമല്ല.
നിങ്ങൾക്ക് എളുപ്പത്തിനു വേണ്ടി ഒരു വഴി പറഞ്ഞുതരാം. പൂമ്പാറ്റയെ തിരയുമ്പോൾ ഓരോ പക്ഷികളെയും വേർതിരിച്ചു തിരയുക. അതായത് ചിത്രത്തെ മുഴുവനായി നോക്കി അതിലൂടെ കണ്ണ് ഓടിക്കാതെ ഓരോ പക്ഷികളുടെയും ഇടവും വലവും നോക്കി നോക്കി പോവുക. അതാകുമ്പോൾ നിങ്ങൾക്ക് ചിത്രശലഭത്തെ പെട്ടെന്ന് കണ്ടെത്തുവാൻ സാധിക്കും.
ഉത്തരം: