പതിനൊന്ന് വയസുള്ള മകനെ 22 തെരുവുനായ്ക്കള്‍ക്കൊപ്പം വീട്ടില്‍ പൂട്ടിയിട്ട് മാതാപിതാക്കള്‍. പൂനെയിലെ കോന്ദ്വയിലാണ് സംഭവം. അയല്‍ക്കാരുടെ പരാതിയെത്തുടര്‍ന്ന് സന്നദ്ധ സംഘടനകള്‍ വിഷയത്തില്‍ ഇടപെട്ടു. പൊലീസില്‍ വിവരമറിയിച്ചെങ്കിലും ആദ്യം കേസെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ശിശുക്ഷേമ സമിതി വിഷയത്തില്‍ ഇടപെടുകയും കേസെടുക്കുകയുമായിരുന്നു.
തെരുവുനായ്ക്കള്‍ക്കൊപ്പം കുട്ടിയെ മാസങ്ങളായി വീട്ടില്‍ പൂട്ടിയിട്ടിരുന്നതായാണ് അയല്‍വാസികള്‍ പറയുന്നത്. ഒരു ചെറിയ അപ്പാര്‍ട്ട്മെന്റായിരുന്നു ഇത്. അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സന്നദ്ധപ്രവര്‍ത്തകരെത്തി പരിശോധന നടത്തിയപ്പോള്‍ വീടിനകത്ത് നാല് നായ്ക്കള്‍ ചത്തുകിടക്കുന്നതായി കണ്ടെത്തി. അവയുടെ മൃതാവശിഷ്ടങ്ങള്‍ മാറ്റിയിട്ടുണ്ടായിരുന്നില്ല. നായകളുടെ വിസര്‍ജ്യങ്ങളും മറ്റും വീട്ടില്‍ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. മാസങ്ങളായി നായകള്‍ക്കൊപ്പം കഴിഞ്ഞതിനെ തുടര്‍ന്ന് കുട്ടി നായ്ക്കളെ പോലെ കുരയ്ക്കുന്നുണ്ടായിരുന്നു എന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു.
കുട്ടിയെ ശിശുക്ഷേമ സമിതിയുടെ മുന്‍കൈയില്‍ പ്രവര്‍ത്തിക്കുന്ന ശിശുമന്ദിരത്തിലേക്ക് മാറ്റി. കുട്ടിയുടെ മാനസിക, ശാരീരിക നില പരിതാപകരമാണെന്ന് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു.