തൃശൂരില്‍ യുവാവിനെ സഹോദരന് കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി കെ.ജെ സാബുവിന്റെ സുഹൃത്ത് സുനിലാണ് പിടിയിലായത്. കൊല്ലപ്പെട്ട ബാബുവിന്റെ മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ചത് സുനിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രതി കുറ്റം സമ്മതിച്ചു.
കഴിഞ്ഞ മാര്‍ച്ച് 19ന് ചേര്‍പ്പ് മുത്തുള്ളിയാലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ പശുവിനെ കെട്ടാനെത്തിയ രണ്ടു പേരാണ് ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. പറമ്പിലെ ഒരു ഭാഗത്ത് മണ്ണ് ഇളകിയ നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിച്ചു. സംശയം തോന്നിയ നാട്ടുകാര്‍ മണ്ണ് മാറ്റി നോക്കിയപ്പോള്‍ മണ്ണിനടിയില്‍ ഹോളോ ബ്രിക്സ് കട്ടകള്‍ നിരത്തിയതായി കണ്ടെത്തി. കട്ടകള്‍ മാറ്റിനോക്കിയപ്പോഴാണ് മൃതദേഹത്തിന്റെ കൈ കണ്ടത്. ഈ കയ്യില്‍ ബാബു എന്ന് പച്ചകുത്തിയിരുന്നു. ഉടന്‍ നാട്ടുകാര്‍ ചേര്‍പ്പ് പൊലീസില്‍ വിവരമറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി വീട്ടുകാരുമായി സംസാരിച്ചപ്പോളാണ് സഹോദരന് സാബുവിന്റെ പെരുമാറ്റത്തില്‍ ചില സംശയം തോന്നിയത്. സാബുവിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. മദ്യപ്പിച്ചെത്തുന്ന ബാബു വീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുമായിരുന്നുവെന്നും സഹികെട്ട് ബാബുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് സാബു നല്കിയ മൊഴി. എന്നാല്‍ കഴുത്ത് ഞെരിച്ചപ്പോള്‍ അബോധാവസ്ഥയിലായ ബാബു മരിച്ചെന്ന് കരുതി സഹോദരന് സാബു കുഴിച്ച് മൂടിയതാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ബാബുവിന്റെ ശ്വാസകോശത്തില്‍ മണ്ണിന്റെ അംശം പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതോടെ അബോധാവസ്ഥയിലായ സഹോദരനെ മരിച്ചെന്ന് കരുതി കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസും സ്ഥിരീകരിക്കുകയായിരുന്നു. ബാബുവിന്റെ മൃതദേഹം മറവുചെയ്യാന്‍ സഹായിച്ച സുനിലാണ് ഇപ്പോള്‍ പിടിയിലായത്.