ഭാഗ്യദേവത ഇത്തവണ തേടിയെത്തിയത് ചിന്നസ്വാമിയെ!! ആരാണ് ഈ പുതിയ കോടീശ്വരൻ? കേരളം ചോദിക്കുന്നു..

ഈ വർഷത്തെ കേരള തിരുവോണം ബമ്പർ ഭാഗ്യം തേടിയെത്തിയത് എറണാകുളം സ്വദേശിയായ ചിന്നസ്വാമിയെ. എറണാകുളം സോണിൽ വിറ്റുപോയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. TB 173964 എന്ന നമ്പറിലാണ് ഒന്നാം സമ്മാനം വീണത്.

എറണാകുളം അയ്യപ്പൻകാവ് സ്വദേശിയായ അജേഷ് കുമാറാണ് ടിക്റ്റ് വിറ്റത്. ഇതോടെ ഇയാളുടെ തലവരയും തെളിഞ്ഞു. തന്റെ പക്കൽ നിന്നും സ്ഥിരമായി ലോട്ടറി എടുക്കുന്ന വ്യക്തിയാണ് ചിന്നസ്വാമിയെന്ന് അജീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. കണ്ണൂരിലാണ് അജീഷ് കുമാറിന്റെ വീട് എങ്കിലും കഴിഞ്ഞ 20 വർഷത്തോളമായി എറണാകുളത്ത് സ്ഥിരതാമസമാക്കിയ വ്യക്തിയാണ്.

ഇന്ന് ഉച്ചയോടെ ആണ് തിരുവോണ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനമായി 1 കോടി വീതം 6 പേർക്കും മൂന്നാം സമ്മാനം പത്ത് ലക്ഷം രൂപ വീതം 12 പേർക്കും ആണ്. നാലാം സമ്മാനം 12 പേർക്ക് അഞ്ചു ലക്ഷം രൂപ വീതം നൽകും. 1 ലക്ഷം, 5000, 3000, 2000, 1000 തുടങ്ങി അനേകം രൂപയുടെ മറ്റ് സമ്മാനങ്ങളുമുണ്ട്.

300 രൂപ ആയിരുന്നു ടിക്കറ്റ് വില. ലോട്ടറി റിസൾട്ട് വന്ന് 30 ദിവസത്തിനുള്ളിൽ വിജയികൾ ടിക്റ്റ് നൽകി പണം വാങ്ങേണ്ടതാണ് എന്നും അധികൃതർ അറിയിച്ചു.