Film News

റീല്‍സില്‍ നിന്നും സിനിമയിലേക്ക്; സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങി സോഷ്യല്‍ മീഡിയ താരം നിവേദ്യ-മലയാളത്തിന്റെ അടുത്ത സൂപ്പര്‍ നായിക എത്തുന്നുവെന്ന് ആരാധകര്‍

സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഏറേ സുപരിചിതയാണ് നിവേദ്യ എസ് ശങ്കര്‍. തിരുവനന്തപുരം സ്വദേശിയായ നിവേദ്യ ടിക് ടോക്കിലൂടെയും പിന്നീട് ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയുമാണ് ആരാധകരെ സ്വന്തമാക്കുന്നത്.

- Advertisement -

മലയാളികളെ കൂടാതെ സൗത്ത് ഇന്ത്യ മുഴുവന്‍ ഈ പതിനഞ്ചുകാരിക്ക് ആരാധകരുണ്ട്. ഇന്‍സ്റ്റയില്‍ നിലവില്‍ മൂന്ന് മില്യണിലേറെ ഫോളോവേഴ്‌സ് ആണ് നിവേദ്യക്ക് ഉള്ളത്.

നിവേദ്യ സോഷ്യല്‍ മീഡിയയില്‍ ഇടുന്ന വീഡിയോകള്‍ക്ക് എല്ലാം ലക്ഷ കണക്കിന് കാഴ്ചക്കാരും ഉണ്ടാകാറുണ്ട്. ഇവ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ആറാം ക്ലാസ്സില്‍ വച്ച് വാത്തി കമിങ് കളിക്കുന്ന നിവേദ്യയുടെ വീഡിയോ വലിയ രീതിയില്‍ വൈറലായിരുന്നു.

ചെറു ഡാന്‍സ് വീഡിയോകളിലൂടെ ആരാധകരെ സമ്പാദിച്ച താരം ഇപ്പോള്‍ സിനിമ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎന്‍എ എന്ന ചിത്രത്തിലൂടെയാണ് നിവേദ്യ സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സഹോദരി മകന്‍ അഷ്‌കര്‍ സൗദാനാണ് നായകന്‍. വലിയ താരനിരയാണ് സിനിമയിലുള്ളത് എന്നാണ് നിവേദ്യ പറയുന്നത്.
ഒരു തുടക്കകാരിയെ സംബന്ധിച്ച് മികച്ചൊരു കഥാപാത്രമാണ് സര്‍ എനിക്ക് നല്‍കിയത്. അതില്‍ ഞാന്‍ സംതൃപ്തയാണ്.

ഞാനിപ്പോള്‍ പത്താം ക്ലാസ്സിലാണ് പഠിക്കുന്നത്. പഠനവും അഭിനയവും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോകണം എന്നും സന്തോഷ വാര്‍ത്ത പങ്കുവച്ച് നിവേദ്യ പറഞ്ഞു.

നിവേദ്യയുടെ സിനിമ അരങ്ങേറ്റ വാര്‍ത്ത കേട്ട് താരത്തിന്റെ ഇന്‍സ്റ്റഗ്രാം ആരാധകര്‍ സന്തോഷത്തിലാണ്. മലയാളത്തിന്റെ അടുത്ത നായിക എന്നാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം ആരാധകര്‍ വാര്‍ത്തയോട് പറയുന്നത്.

 

Abin Sunny

Recent Posts

ജാസ്മിനെ ഇത്രയും സ്ത്രീകൾ വെറുക്കാൻ കാരണം ഇതാണ്. വിചിത്രമായി പറഞ്ഞ് ജാസ്മിൻ ആരാധകൻ

ജാസ്മിനെ എന്തുകൊണ്ട് സ്ത്രീകള്‍ വിമർശിക്കുന്നു എന്നതിന് വിചിത്രമെന്ന് തോന്നുന്ന ഒരു കാരണമാണ് ഒരു ജാസ്മിന്‍ ആരാധകന്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ മറ്റുള്ളവർ…

15 mins ago

വീട്ടുകാരുടെ ആറ്റിറ്റ്യൂഡ് കണ്ടിട്ട് പുറത്തിറങ്ങിയാൽ കല്യാണമുണ്ടാകും, വിത്ത് ഇൻ വൺ ഇയർ കൊച്ചും.ജാസ്മിന്റെ വാക്കുകൾ വൈറൽ

സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന രീതിയിലാണ് ജാസ്മിൻ ബി​ഗ് ബോസ് ഹൗസിലേക്ക് എത്തിയത്.ഹൗസിലേക്ക് കയറും മുമ്പ് വലിയ ആർഭാടമൊന്നുമില്ലാതെ അഫ്സൽ അമീർ…

24 mins ago

ഡോക്ടര്‍ റോബിന്റെ ഫാന്‍സ് ദില്‍ഷയ്ക്ക് കപ്പ് കൊടുത്തത് പോലെ. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോകും.അൻസിബ ജയിക്കും

മലയാളികൾക്ക് സുപരിചിതയായ താരമാണ് അൻസിബ .പലരും അന്‍സിബയെ നെഗറ്റീവായി കാണിക്കാന്‍ ശ്രമിക്കുകയാണെങ്കിലും അവസാനം കപ്പ് ഉയര്‍ത്താന്‍ പോകുന്നത് അന്‍സിബ ആയിരിക്കുമെന്നാണ്…

1 hour ago

പത്മജാ വേണുഗോപാൽ ഗവർണർ പദവിയിലേക്ക്?ബിജെപി തനിക്ക് നല്ലതേ ചെയ്യൂവെന്ന് മറുപടി

പത്മജാ വേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ ആക്കിയേക്കുമെന്ന് സൂചന. അതേ സമയം ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഡ് ഗവര്‍ണര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍…

1 hour ago

ജിന്റോയെ സ്വന്തം ബ്രോയെപ്പോലെയായിരുന്നു കൊണ്ടു നടന്നിരുന്നത്.പക്ഷെ അദ്ദേഹം ചെയ്തത്.തുറന്ന് പറഞ്ഞ് താരം

ബിഗ്ബോസിന് പുറത്ത് വന്നതിന് ശേഷമുള്ള റെസ്മിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് .എന്റെ സുഹൃത്തുകള്‍ എല്ലാവരും തന്നെ ജനുവിനായിട്ടാണ്…

2 hours ago

വര്‍ഗീയനിറം ചാര്‍ത്താന്‍ ചിലര്‍ ശ്രമിച്ചു.ഉണ്ണിമുകുന്ദന്റെയും എന്റേയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും നാടാണിത്;ഷെയ്ൻ

ഉണ്ണി മുകുന്ദനെതിരായ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഷെയ്ന്‍ നിഗം. താന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ച് ചിലര്‍ വിവാദം സൃഷ്ടിക്കുകയാണെന്ന് ഷെയ്ന്‍…

2 hours ago