Film News

ഇത് ഉമ്മയും മോനും അല്ല, ജീവിതപങ്കാളികളാണ്, സമൂഹത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞ് പ്രണയം കണ്ടെത്തിയ ഷെഫിക്കും ഷെമിയും, ഇവരുടെ പ്രണയകഥ ഇങ്ങനെ

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഫാമിലിയാണ് ടി ടി ഫാമിലി. വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ഇവർ നേരിടാറുണ്ട്. സദാചാരവാദികളുടെ ഭാഗത്തുനിന്നുമാണ് ഇവർ സൈബർ ആക്രമണം നേരിടാറുള്ളത്. ഇപ്പോൾ ഇവർക്കുള്ള ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് ഇരുവരും. ഇൻസ്റ്റാഗ്രാം വീഡിയോകളിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഷെമി, ഷെഫി എന്നിങ്ങനെയാണ് ഇവരുടെ പേരുകൾ. സമൂഹം നിർമ്മിച്ചു നൽകിയ പതിവ് രീതികളെ മാറ്റിയെഴുതി കൊണ്ടാണ് ഇരുവരും സന്തോഷത്തോടെ ജീവിക്കുന്നത്.

- Advertisement -

ഷെമിയെ വിവാഹം കഴിക്കുന്ന സമയത്ത് ഷഫി നല്ല ചെറുപ്പം ആയിരുന്നു. വീട്ടുകാർ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ഇതുവരെയും തമ്മിൽ പിരിക്കാൻ സാധിച്ചില്ല. നിരവധി ആളുകൾ ആണ് നിങ്ങൾ ഉമ്മയും മോനും ആണോ എന്ന് ചോദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. എന്നാൽ ഇതിൽ പലതും വിദ്വേഷ കമന്റുകൾ അല്ല. ഇവരുടെ അപ്പിയറൻസ് കാണുമ്പോൾ സാധാരണ പ്രേക്ഷകർക്ക് പെട്ടെന്ന് ഉണ്ടാകുന്ന സംശയം മാത്രമാണ് അത്. ഇതിനെല്ലാം ഉള്ള മറുപടിയുമായി ഇവർ ഇപ്പോൾ രംഗത്ത് തീരുകയാണ്.

“ആദ്യമൊക്കെ ഇത്തരം കമൻറുകൾ കാണുമ്പോൾ വലിയ വിഷമം തോന്നുമായിരുന്നു. ഉമ്മയും മോനും ആണോ നിങ്ങൾ, ഈ തള്ളക്ക് വേറെ പണിയൊന്നുമില്ലേ എന്നൊക്കെയായിരുന്നു കമന്റുകൾ വന്നുകൊണ്ടിരുന്നത്. ഞാൻ അതൊക്കെ കണ്ടു കരയുമായിരുന്നു. അപ്പോൾ ഷെഫി എന്നെ നോക്കിയിട്ട് നിനക്ക് വേറെ പണിയൊന്നുമില്ലേ എന്ന് ചോദിക്കും. ഇപ്പോൾ ഞാൻ കമൻറുകൾ നോക്കാറില്ല. ഷെഫി ഞാനുമായി പിണങ്ങാറില്ല. എന്ത് കാര്യമുണ്ടെങ്കിലും തുറന്നു സംസാരിക്കും. എന്തു പ്രശ്നം ഉണ്ടായാലും രണ്ടു മണിക്കൂർ കഴിഞ്ഞാൽ വീണ്ടും വീണ്ടും തുടങ്ങും. ഒരിക്കലും അവഗണിക്കാറില്ല. ഒറ്റപ്പെടുന്നവരെ ചേർത്തുപിടിക്കുക എന്നു പറയാറില്ലേ, അതുപോലെ” – ഷെമി പറയുന്നു.

ഒരിക്കൽ ഡിവോഴ്സ് ആയതിനുശേഷം ആണ് ഷെമി ഈ വിവാഹം ചെയ്യുന്നത്. ഡിവോഴ്സ് ആയ സമയത്ത് വേറെ വിവാഹം കഴിക്കുന്നില്ലേ? കുട്ടികളെ എന്തുചെയ്യും? ചെലവിന് ഒക്കെ എങ്ങനെയാണ് എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ വന്നുകൊണ്ടിരുന്നത്. ഇതൊന്നും ഇഷ്ടമല്ല എന്തുകൊണ്ട് കഴിയുന്നതും പുറത്തു പോകില്ലായിരുന്നു എന്നാണ് പറയുന്നത്. നല്ല വസ്ത്രം ധരിച്ചു പുറത്തു പോയാൽ ഇതൊക്കെ എങ്ങനെ വാങ്ങി എന്നൊക്കെ ആയിരിക്കും ആളുകൾ ചോദിക്കുക എന്നും അതിനുശേഷം പിന്നീട് പർദ്ദയിൽ ഒതുങ്ങി 14 വർഷം ജീവിച്ചു എന്നുമാണ് ഷെമി പറയുന്നത്.

Athul

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

9 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

9 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

9 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

9 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

10 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

10 hours ago