‘ജീവിതം’ എന്ന ക്യാപ്ഷന്‍ നല്കി ഈ അടുത്താണ് അമ്പിളി ദേവി ഒരു വീഡിയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. മമ്മൂട്ടി നായകനായ മഴയത്തും മുന്‍പേ എന്ന സിനിമയിലെ ‘കഥയറിയാതെ സൂര്യന് സ്വര്‍ണ താമരയെ കൈവെടിഞ്ഞോ’ എന്ന് തുടങ്ങുന്ന പാട്ടിന്റെ ഒരു ഭാഗമാണ് വീഡിയോയില്‍ ഉള്ളത്. ഇത് നിമിഷന്നേരം കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധയില്‍പ്പെട്ടു. അമ്പിളി തന്റെ ജീവിത കഥയാണ് ഇതിലൂടെ പറയുന്നത് എന്ന് പലരും പറഞ്ഞ് തുടങ്ങി.
പിന്നീട് ചോദ്യങ്ങളും വന്നു തുടങ്ങി. അമ്പിളി ദേവിയും ആദിത്യനും വേര്‍പിരിയാന്‍ പോവുകയാണോ എന്നാണ് പ്രേക്ഷകര്‍ ചോദിച്ചത്. ഇപ്പോള്‍ ഇതിനെല്ലാം മറുപടിയുമായി വന്നിരിക്കുകയാണ് ആദിത്യന്. അമ്പിളി ഇപ്പോഴും എന്റെ ഭാര്യയാണ് എന്ന് പറഞ്ഞാണ് നടന് പ്രതികരിച്ചത്.
ഞാന്‍ ഇത്തരം കാര്യങ്ങളില്‍ പണ്ട് മുതലേ പഴി കേള്‍ക്കുന്ന ആളായതിനാല്‍ ഇത് കേട്ടപ്പോഴും വലിയ ഫീല്‍ ഒന്നും ഇല്ല. എനിക്ക് ഇതൊന്നും ശ്രദ്ധിക്കാനുള്ള സമയവും ഇല്ല. കുറേ കാലമായി നൂറ് കൂട്ടം പ്രശ്നങ്ങളിലും കടത്തിലുമാണ് ഞാന്‍. കുറച്ച് കാലമേ ആയിട്ടുള്ളു പുതിയ വര്‍ക്കുകള്‍ വന്ന് തുടങ്ങിയിട്ട്. ഇനി ജോലി ചെയ്ത കടം എല്ലാം വീട്ടണം. ഇപ്പോള്‍ കുറച്ച് ബുദ്ധിമുട്ടിലാണ് ജീവിതം പോവുന്നത്. അതിനിടെ ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാന്‍ സമയം ഇല്ല. ഇതിനെയൊന്നും ഞാന്‍ ഭയക്കുന്നും ഇല്ല.
2019 ല്‍ ആണ് ഇരുവരും വിവാഹിതരാവുന്നത്. സോഷ്യല്‍ മീഡിയ ആഘോഷിച്ച ഒന്നായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷവും പൊതു ചടങ്ങിലും ഇവര്‍ സജീവം ആയിരുന്നു. അമ്പിളിക്കൊപ്പം ഡാന്‍സ് പരിപാടിക്കും ആദിത്യന് സജീവമായി തന്നെ ഉണ്ടാവാറുണ്ട്. ഇന്ന് സന്തുഷ്ടരായി ആണ് ഇവര്‍ ജീവിക്കുന്നത്.
രണ്ട് മക്കളും ഉണ്ട് ഇവര്‍ക്ക്. കുഞ്ഞുങ്ങളുടെ ചിത്രവും താരങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.