പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ പരമ്പരയാണ് മൗനരാഗം. സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ കിരണിനും കല്യാണിക്കുമെല്ലാം ആരാധകര്‍ ഏറെയാണ്. മിണ്ടാപ്രാണിയായ കല്യാണയെ പ്രേക്ഷകര്‍ സ്വീകരിച്ചത് നിമിഷനേരം കൊണ്ടായിരുന്നു. കിരണിന്റെയും കല്യാണിയുടെയും സ്നേഹമാണ് സീരിയലിന്റെ ഇരുവൃത്തം. ചില സാഹചര്യങ്ങള്‍ കാരണം ഇവര്‍ക്ക് ഒന്നിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ തന്റെ പ്രിയതമയെ വിടാതെ പിന്തുടരുകയാണ് കിരണ്‍.
തന്റെ പ്രണയിനി അറിയാതെ അവള്‍ക്ക് ഒരു ജോലിയും ശരിയാക്കികൊടുത്തിരിക്കുകയാണ് കിരണ്‍. ചിത്രങ്ങളെ സ്നേഹിക്കുന്ന കല്യാണി നന്നായി വലക്കുകയും ചെയ്യും. അതിനാല്‍ പ്രിയതമയുടെ ഇഷ്ടം മനസിലാക്കി ആ മേഘലയില്‍ തന്നെയാണ് ജോലിയും ശരിയാക്കിയത്. ഇപ്പോള്‍ അതിന്റെ സന്തോഷത്തിലാണ് കല്യാണിയും, കിരണും.
ഇതിനിടെ സീരിയലില്‍ അരങ്ങേറിയ ചില സംഭവവികാസങ്ങളുടെ പശ്ചാതലത്തില്‍ കല്യാണിയുടെ സ്വഭാവത്തിലും ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. വൈകാതെ തന്നെ കല്യാണിയെ സ്വന്തമാക്കാനുള്ള ശ്രമവും കിരണ്‍ നടത്തുന്നുണ്ട്. ചില ശത്രുക്കളും ഇവര്‍ക്കിടയില്‍ ഉണ്ട്. കല്യാണിയുടെ ഉയര്‍ച്ച അവരെ ഒക്കെ വേദനിപ്പിക്കുകയും ചെയുന്നുണ്ട്. കല്യാണിയുടെ പുതിയ ജോലിയും പുതിയ വസ്ത്രമെല്ലാം അവളുടെ വീട്ടിലെ ചിലരെ ഒക്കെ ദേശ്യത്തിലാക്കിയിട്ടുണ്ട്.
ഇപ്പോള്‍ ത്രില്ലടിപ്പിക്കുന്ന ഒരു വീഡിയോ ആണ് പുറത്തുവന്നത്. കിരണിന്റെയും കല്യാണിയുടെയും പ്രണയ നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രണയ ദിനത്തില്‍ വീഡിയോ പുറത്തുവിട്ടത്. ഈ വീഡിയോ ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. മണാലിയില്‍ നിന്നും ചിത്രീകരിച്ച വീഡിയോ ആണിത്.
കഴിഞ്ഞ ദിവസം മണാലിയില്‍ നിന്നുള്ള ചിത്രം ഇവര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ കിരണും കല്യാണിയുമായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ മണാലിയന് ഭംഗി ആസ്വദിക്കുന്ന കല്യാണിയുടെ സിംഗിള്‍ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ പ്രണയ ദിനത്തില്‍ ഒരുക്കിയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.