മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും.
ബാലതാരമായി ചിത്രത്തില്‍ എത്തിയ നസ്രിയ പിന്നീട് നിരവധി ചിത്രങ്ങളില്‍ നായികയായും എത്തിയിരുന്നു. അതേസമയം മലയാളത്തിലെ മികച്ച നടന്മാരില് ഒരാളാണ് ഫഹദ് ഫാസില്‍. വിവാഹ ശേഷം സിനിമയില്‍ നിന്നും നസ്രിയ വിട്ട് നിന്നപ്പോഴും ഫഹദ് ഗംഭീരമായ പ്രകടനങ്ങളോടെ സിനിമയില്‍ സജീവമാവുകയായിരുന്നു. ഇന്ന് ഈ രണ്ട് താരജോഡികളും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് മുന്നേറികൊണ്ടിരിക്കുകയാണ്. ഇതില്‍ നിന്നെല്ലാം നസ്രിയയും അഭിനയമേഘലയില്‍ സജീവമാവാന്‍ ഒരുങ്ങുകയാണ് എന്നാണ് സൂചന.
സോഷ്യല്‍ മീഡിയിയല്‍ സജീവമായ നടി തന്റെ പുത്തന്‍ ചിത്രങ്ങളും വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ച് ഒരു ചിത്രമാണ് വൈറലാവുന്നത്. ഫഹദിനൊപ്പമുള്ള ഒരു ചിത്രമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. കണ്ണുകളില്‍ കുസൃതി നിറച്ച് നസ്രിയയെ നോക്കിയിരിക്കുന്ന ഫഹദിനെയാണ് ചിത്രത്തില്‍ കാണാനാവുക.
ഫഹദുമൊത്തുള്ള വിവാഹ ശേഷം 4 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു അഞ്ജലി മേനോന് സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ നസ്രിയ ഗംഭീര തിരിച്ചുവരവ് നടത്തിയത്. എന്നാല്‍ പിന്നീട് നടി ചിത്രങ്ങളില്‍ അത്ര സജീവമായിരുന്നില്ല, വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷമാണ് ട്രാന്‍സില്‍ അഭിനയിച്ചത്.
നസ്രിയ തന്റെ പ്രൊഫെഷണല്‍ ജീവിതം തുടങ്ങുന്നത് ഒരു ടെലിവിഷന്‍ ചാനലില്‍ അവതാരിക ആയിട്ടായിരുന്നു. പിന്നീട് പളുങ്ക് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തുകയായിരുന്നു. ശേഷം വൈകാതെ തന്നെ നായിക വേഷങ്ങളിലും നടി തിളങ്ങി. അവതാരക, അഭിനേത്രി എന്നതിലുപരി നല്ല ഒരു ഗായിക കൂടിയാണ് നസ്രിയ. ഏതാനും ചിത്രങ്ങളില്‍ പിന്നണി ഗായികയായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട് നടി.