മലയാളസിനിമാരംഗത്തെ മികച്ച യുവ നടി എന്നതിനുപരി പ്രേക്ഷകർ ഇരുകൈകളും കൂട്ടി സ്വീകരിച്ച താരമാണ് നമിത പ്രമോദ്. സ്വതസ്സിദ്ധമായ തൻറെ ശൈലിയിൽ മികവ് പുലർത്തുന്ന നമിത മലയാളസിനിമയ്ക്ക് ഒരു ഭാവി വാഗ്ദാനം തന്നെയാണ് എന്നു നിസ്സംശയം പറയാൻ സാധിക്കും. താരം അഭിനയിച്ച പല സിനിമകളിലും നായകനോട് ഒപ്പം തന്നെ അഭിനയിച്ച് ഫലിപ്പിക്കാൻ താരത്തിന് കഴിഞ്ഞു.
ട്രാഫിക് എന്ന ചിത്രത്തിലൂടെ ആണ് നമിത പ്രമോദ് മലയാളസിനിമയിലേക്ക് അരങ്ങേറിയത്. തുടർന്ന് ഒരുപാട് സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു. മലയാളത്തിനു പുറമേ അന്യഭാഷാ ചിത്രങ്ങളിലും നമിതാ പ്രമോദ് തൻറെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇതിനകം തന്നെ ഒരുപാട് ചിത്രങ്ങളിൽ ഈ 24 കാരി അഭിനയിച്ചു.
സിനിമാ പ്രേമികൾ ആസ്വദിച്ചു കണ്ട ട്രാഫിക് സിനിമയിലൂടെ അരങ്ങേറിയ നടി പിന്നീടങ്ങോട്ട് വിക്രമാദിത്യൻ, ചന്ദ്രേട്ടൻ എവിടെയാ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, മാർഗംകളി, അടി കപ്യാരെ കൂട്ടമണി, അമർ അക്ബർ അന്തോണി എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ചുടലബൈ, നിമിർ എന്നീ അന്യഭാഷ സിനിമകളിലും നമിതാ പ്രമോദ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു.
സമൂഹമാധ്യമങ്ങളിൽ സജീവമായ നമിത പ്രമോദ് ദിവസവും തൻറെ സിനിമ വിശേഷങ്ങൾ ആരാധകർക്ക് മുന്നിൽ പങ്കുവയ്ക്കാറുണ്ട്. പല പോസ്റ്റുകളും നിമിഷനേരം കൊണ്ടു തന്നെ ആരാധകർ സ്വീകരിക്കാറുണ്ട്. നമിത പ്രമോദ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറലായത്. ഇതിനകം തന്നെ പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. നമിത പോസ്റ്റ് ചെയ്ത ചിത്രം നിമിഷനേരം കൊണ്ട് തന്നെ വൈറലായിരിക്കുകയാണ്.