ഇളയ മകന് ആനന്ദ് അംബാനിക്കായി ദുബായില്‍ ആഡംബര വില്ല സ്വന്തമാക്കി റിലയന്‍സ് മേധാവി മുകേഷ് അംബാനി. ദുബായിലെ ബിച്ചിന് സമീപത്തായുള്ള പാം ജുമൈറയിലെ വില്ലയാണ് മുകേഷ് അംബാനി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. പാം ജുമൈറയിലെ വടക്കന്‍ മേഖലയിലാണ് ഈ വില്ല സ്ഥിതിചെയ്യുന്നത്.
80 മില്യന്‍ ഡോളര്‍ (ഏകദേശം 639 കോടി രൂപ) നല്‍കിയാണ് അംബാനി ഈ വില്ല സ്വന്തമാക്കിയതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 10 കിടപ്പുമുറികള്‍, ഒരു സ്വകാര്യ സ്പാ, ഇന്‍ഡോര്‍-ഔട്ട്ഡോര്‍ പൂളുകള്‍ എന്നിവയെല്ലാം വില്ലയിലുണ്ട്.
ഈ വര്‍ഷം ആദ്യത്തിലാണ് അംബാനി വില്ല വാങ്ങിയത്. അതിസമ്പന്നരായ ബിസിനസുകാരെയും സെലിബ്രിറ്റികളെയും ആകര്‍ഷിക്കുന്നതിനായി വിദേശികള്‍ക്ക് ദീര്‍ഘകാല ഗോള്‍ഡന്‍ വിസകള്‍, വിട്ടുടമസ്ഥതയിലെ നിയന്ത്രണങ്ങളില്‍ ഇളവ് തുടങ്ങിയ ആനുകൂല്യങ്ങള്‍ യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ട് ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാം, ഭാര്യ വിക്ടോറിയ, ബോളിവുഡ് താരം ഷാറൂഖ് ഖാന് തുടങ്ങിയവര്‍ക്ക് പാം ജുമൈറയില്‍ വില്ലകളുണ്ട്.