യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം ഒരു മാസം പിന്നിട്ടു. യുദ്ധ ഭൂമിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ യുദ്ധഭൂമിയില്‍ നിന്നുള്ള നടുക്കുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. റഷ്യന്‍ സേന ഉതിര്‍ത്ത വെടിയുണ്ടയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുക്രൈന് സൈനികനാണ് വിഡിയോയിലുള്ളത്. ജീവന് പോകാതെ സൈനികനെ രക്ഷിച്ചത് അദ്ദേഹത്തിന്റെ സ്മാര്‍ട്ട് ഫോണാണ്.
പോക്കറ്റില്‍ നിന്ന് വെടിയുണ്ട തറച്ച മൊബൈല്‍ ഫോണ്‍ പുറത്തേക്കെടുത്ത് ഈ ഫോണാണ് തന്റെ ജീവന് രക്ഷിക്കാന്‍ കാരണമെന്ന് സൈനികന് സഹപോരാളിയോട് പറയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഈ സ്മാര്‍ട്ട്ഫോണ്‍ തന്റെ ജീവന് രക്ഷിച്ചുവെന്ന് സൈനികന് പറയുന്നതും വീഡിയോയില്‍ കാണാം.
സൈനികന് നേരെ റഷ്യന്‍ സേന വെടിയുതിര്‍ത്തെങ്കിലും വസ്ത്രത്തിനകത്തുണ്ടായിരുന്നു ഫോണിലാണ് 7.62 എം.എം ബുള്ളറ്റ് വന്നുതറച്ചത്. അതുകൊണ്ടു മാത്രം അദ്ദേഹം പരുക്കുകളേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
This #Ukrainian soldier is saved by his mobile phone, as he shows the bullet wedged into the rear case of the phone #UkraineRussiaWar #Ukraine #RussiaUkraineWar pic.twitter.com/mzuAhCc0GI
— Globe Sentinel (@GlobeSentinels) April 18, 2022