കിറ്റെക്സ് എം.ഡി സാബു ജേക്കബിനെതിരെ അവകാശലംഘനത്തിന് സ്പീക്കര്‍ക്ക് നോട്ടിസ് അയച്ച് പി. വി ശ്രീനിജന് എം.എല്‍.എ. തന്നെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ സാബു ജേക്കബിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ എം.ബി രാജേഷിന് എം.എല്‍.എ നോട്ടിസ് നല്‍കിയത്.
കിറ്റെക്സുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ എം.എല്‍.എ എന്ന ഭരണഘടനാ പദവിയെ സാബു ജേക്കബ് മോശമായി പരാമര്‍ശിച്ചതായി പി. വി ശ്രീനിജന് ആരോപിച്ചു. തെരുവില്‍ കിടക്കുന്നവന്റെ സംസ്ക്കാരമുള്ളവനുമായി സംസാരിക്കാനില്ലെന്ന് സാബു ജേക്കബ് പറഞ്ഞതായും എം.എല്‍.എ ആരോപിച്ചു. എംഎല്‍എ എന്ന നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് സമ്മതിക്കാത്ത തരത്തില്‍ സാബു ജേക്കബ് പരസ്യമായി ആക്ഷേപിക്കുന്നതായും നോട്ടിസില്‍ ചൂണ്ടിക്കാട്ടി.