മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപര്‍വ്വം. മമ്മൂട്ടി അവതരിപ്പിച്ച മൈക്കിള്‍ എന്ന കഥാപാത്രത്തിന്റെ ഫോട്ടോഷൂട്ട് സീനും ബിജിഎമ്മും വന്‍ തരംഗമായിരുന്നു. ആ സീനിനെ അനുകരിച്ച് നിരവധി പേര് റീല്‍സ് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും ട്രെന്‍ഡിനൊപ്പം സഞ്ചരിക്കുകയാണ്.
ഭീഷ്മ ശൈലിയില്‍ ഫോട്ടോഷൂട്ട് ഫേസ്ബുക്കില്‍ പങ്കുവച്ചാണ് മന്ത്രി ട്രെന്‍ഡിനൊപ്പം സഞ്ചരിച്ചത്. ട്രെന്‍ഡിനൊപ്പം ചാമ്പിക്കോ എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി വിഡിയോ പങ്കുവച്ചത്. നേരത്തേ സിപിഐഎം നേതാവ് പി. ജയരാജന്റെ ഭീഷ്മ സ്റ്റൈല്‍ വിഡിയോയും വൈറലായിരുന്നു.