മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇവർ മോഹൻലാലിനെതിരെ പറഞ്ഞ വാക്കുകൾ വലിയ രീതിയിൽ വിവാദമായി മാറിയിരുന്നു. മോഹൻലാൽ ഒരു നന്ദികെട്ടവൻ ആണ് എന്നായിരുന്നു ഇവർ പറഞ്ഞത്. പണ്ട് മോഹൻലാലിൽ നിന്നും ഇവർ കടമായി 60,000 രൂപ വാങ്ങിയിരുന്നു. ഇത് മോഹൻലാൽ തിരിച്ചു ചോദിച്ചു എന്നാണ് ഇവർ പറയുന്നത്. ഇതാണ് ഇപ്പോൾ ഇവരെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നത്.
എന്നാൽ ശാന്തിയും അവരുടെ കുടുംബവും പലരിൽ നിന്നും ആയി ഇതുപോലെ പണം വാങ്ങിയിട്ടുണ്ട് എന്നാണ് ഇപ്പോൾ മാധ്യമപ്രവർത്തക സുജാ പവിത്രൻ പറയുന്നത്. പിന്നീട് അതൊന്നും തന്നെ തിരികെ നൽകിയിട്ടില്ല എന്നും ഇവർ പറയുന്നു. ഇവരുടെ മരുമകൻ ഇത്തരത്തിൽ തന്നെയും തന്റെ കുടുംബത്തെയും കബളിപ്പിച്ചിട്ടുണ്ട് എന്നാണ് സുജാ പവിത്രൺ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ഇവർ ഈ കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റ് ഇവർ പറയുന്നത് ഇങ്ങനെ: മോഹൻലാൽ പണ്ടെങ്ങാണ്ട് അറുപതിനായിരം രൂപ കൊടുത്തിട്ട് അത് തിരിച്ചു വാങ്ങി എന്നാണ് വേദനയോടെ നടി ശാന്തി വില്യം ഇന്നലെ പറഞ്ഞത്. ഇത് വലിയ രീതിയിൽ വാർത്തയായി മാറിയിരുന്നു. ഇത് പറയുക മാത്രമല്ല, മോഹൻലാലിനെ നന്ദിയില്ലാത്ത നടൻ എന്ന് അവർ അപമാനിക്കുകയും ചെയ്തു. എന്നാൽ അവരുടെ കുടുംബം മുഴുവൻ ഇങ്ങനെയാണ്. കടം വാങ്ങിയിട്ട് തിരിച്ചു കൊടുക്കാത്ത ടീംസ് ആണ്.
ഇവരുടെ മകളുടെ ഭർത്താവ് 2013 വർഷത്തിൽ ഇന്ത്യയും ഭർത്താവിന്റെയും കാലുപിടിച്ച് അരലക്ഷം രൂപ കരഞ്ഞു വാങ്ങിച്ചിരുന്നു. ഇത് തിരിച്ചു ചോദിച്ച സമയത്ത് വാങ്ങിക്കാം എങ്കിൽ വാങ്ങിച്ചോ, എന്നായിരുന്നു അവരുടെ ഭീഷണി. കിട്ടാതായപ്പോൾ കോട്ടയം അയർക്കുന്നത് ഞങ്ങൾ ഇവരുടെ പേരിൽ കേസ് നൽകിയിരുന്നു. പോലീസ് അന്വേഷിച്ചതിനു ശേഷം പറഞ്ഞത് അവർ ലോകം മുഴുവൻ ഇതുപോലെ കടം വാങ്ങി തിരിച്ചു കൊടുക്കാതെ എന്നാണ്. ഇതിനിടയിൽ അവൻ സ്റ്റേഷനിൽ എത്തി ഞങ്ങൾക്കെതിരെ പരാതി നൽകി. ഞങ്ങൾ അവന്റെ പിന്നാലെ നടക്കുകയാണ് എന്നും അവന്റെ ജീവന് അപകടം ഉണ്ട് എന്നും അവനെ ഭീഷണിപ്പെടുത്തുന്നു എന്നും പറഞ്ഞായിരുന്നു പരാതി നൽകിയത്. ആ പണം ഇതുവരെ കിട്ടിയിട്ടില്ല. അത് കിട്ടുമെന്ന് ഉറച്ചു വിശ്വസിച്ചത് കൊണ്ടാണ് അവന് കൊടുത്തത്, പിന്നീട് ഒരാൾക്കും ഇതുവരെ കടം കൊടുത്തിട്ടില്ല. ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നുന്ന കുറേ ചെറ്റകൾ.