National

രാജസ്ഥാനില്‍ അതീവ ജാഗ്രത; കൊല്ലപ്പെട്ട കനയ്യ ലാലിന് ജീവന് ഭീഷണിയുണ്ടായിരുന്നതായി പൊലീസ്; അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും

രാജസ്ഥാനിലെ ഉദയ്പൂര്‍ കൊലപാതകത്തിന് പിന്നാലെ രാജസ്ഥാനില്‍ അതീവ ജാഗ്രത. എല്ലാ ജില്ലകളിലും ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട കനയ്യ ലാല്‍ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പരാതി നല്‍കിയിരുന്നെന്ന് പൊലീസ് പറയുന്നു. ഭീഷണിപ്പെടുത്തിയവരെ വിളിച്ച് താക്കീത് ചെയ്തിരുന്നു. കനയ്യ ലാലിന്റെ സമൂഹമാധ്യമ പോസ്റ്റില്‍ കേസെടുത്ത് അറസ്റ്റും രേഖപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു.

- Advertisement -

കനയ്യ ലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഉദയ്പൂരിലെത്തിയ എന്‍ഐഎ പ്രത്യേക സംഘം ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും. കൊലപാതകത്തിന് പിന്നില്‍ ഭീകരവാദസംഘടനകള്‍ക്ക് പങ്കുണ്ടെന്നാണ് കേന്ദ്രം കരുതുന്നത്.

നബി വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനാണ് തയ്യല്‍ക്കാരനായ കനയ്യ ലാലിനെ രണ്ട് പേര്‍ ചേര്‍ന്ന് വെട്ടിക്കൊന്നത്. രണ്ട് പ്രതികള്‍ ഇന്നലെ അറസ്റ്റിലായിരുന്നു. ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ ശേഖരിക്കും.

Rathi VK

Recent Posts

10 കോടി രൂപ നഷ്ടപരിഹാരം.ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ഗോകുലം ഗോപാലൻ

10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ച് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ.ശോഭാ സുരേന്ദ്രനാണ്…

32 mins ago

അവൻ വെറും പഴമല്ല… നല്ല ഒന്നാന്തരം പൂവൻ പഴമാണ്.സായിയെ ശരിയാക്കുമെന്ന് റോക്കി.കത്തിക്കു‌മെന്ന് ചുമ്മാ പറഞ്ഞാൽ കത്തില്ല എന്നും താരം

ബിഗ്ബോസിലെ വ്യക്തമായ അസി റോക്കി സിജോയെ മർദ്ദിച്ചത് വലിയ ചർച്ച ആയിരുന്നു.സിജോയെ ഇടിച്ചത് ​ഗുരുതരമായ നിയമലം​ഘനമായതുകൊണ്ട് ഉടൻ തന്നെ അസി…

2 hours ago

സാരിയുടുത്ത് നവവധു വേഷത്തിൽ സ്പോർട്സ് ബൈക്കിൽ റേസ് നടത്തി യുവതി.വൈറലായി ബൈക്ക് റൈഡിംഗ് വീഡിയോ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നവവധു ബൈക്കിൽ പോകുന്ന ഒരു വീഡിയോ ആണ്.കാജൽ ദത്ത എന്ന യുവതിയുടേതാണ് വീഡിയോ.വീഡിയോ…

3 hours ago

ഒടുവിൽ അത് സംഭവിക്കുന്നു.ബിഗ് ബോസില്‍ കണ്ട ആളല്ല പുറത്ത് രതീഷ്.രതീഷ് കുമാറിന് റീ എന്‍ട്രി;നാദിറ

ആദ്യ വീക്കില്‍ തന്നെ പുറത്തായ രതീഷ് കുമാർ ഷോയിലേക്ക് തിരിച്ച് കയറുന്നുവെന്ന വാർത്തയാണ് നാദിറ പങ്കുവെച്ചിരിക്കുന്നത്.വോട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണോ അദ്ദേഹത്തെ…

7 hours ago

പുറത്തിറങ്ങിയാൽ ശരിക്കും ജാസ്മിന്റെ കാര്യം കഷ്ടമാണ്.ജാസ്മിന്റെ മുന്നക്കയും അഫ്‌സലിനെയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ അറിയാം

മലയാളികൾക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ജാസ്മിന്റെ വ്യക്തിജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരവും…

7 hours ago

രണ്ട് വോട്ട് ചെയ്തെങ്കിൽ അവരെ തൂക്കിക്കൊല്ലണം,ശവക്കല്ലറയിൽ നിന്നെത്തി ആരും വോട്ട് ചെയ്തിട്ടില്ല; സുരേഷ്ഗോപി

തൃശൂരിൽ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്. ക്രോസ് വോട്ടിങ്…

8 hours ago