Kerala News

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പി.സി ജോര്‍ജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസില്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് പി.സി ജോര്‍ജിന് നോട്ടീസ് നല്‍കും. സ്വപ്ന സുരേഷും പി.സി ജോര്‍ജുമാണ് കേസിലെ പ്രതികള്‍. കേസില്‍ സരിത.എസ്.നായരുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

- Advertisement -

സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ കെ ടി ജലീല്‍ നല്‍കിയ പരാതിയിലാണ് സ്വപ്ന സുരേഷിനും പി. സി ജോര്‍ജിനുമെതിരെ പൊലീസ് കേസെടുത്തത്. കേസിലെ പ്രതിയായ പി.സി ജോര്‍ജും സരിതയുമായുള്ള ശബ്ദരേഖയും പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് സ്വപ്നക്ക് വേണ്ടി ഒരു ഓണ്‍ലൈന്‍ ചാനലിന് അഭിമുഖം നല്‍കാന്‍ പി.സി ജോര്‍ജ് പ്രേരിപ്പിച്ചുവെന്നാണ് സരിതയുടെ മൊഴി.

പി.സി ജോര്‍ജ് പല തവണ വിളിച്ചെന്നും മുഖ്യമന്ത്രിക്കെതിരെ പറയാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് സരിത പറയുന്നത്. സ്വപ്നയെ ജയിലില്‍വച്ച് പരിചയമുണ്ട്. എന്നാല്‍ സ്വപ്നയുടെ കയ്യില്‍ തെളിവുകളില്ലെന്ന് അറിയാവുന്നത് കൊണ്ട് പിന്മാറിയെന്നാണ് സരിത വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിക്കെതിരായ തെളിവ് സ്വപ്നയുടെ കയ്യില്‍ ഉണ്ടെന്ന് പറയാന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. ജോര്‍ജും സ്വപ്നയും ക്രൈം നന്ദകുമാറും എറണാകുളത്ത് കൂടിക്കാഴ്ച നടത്തിയെന്നും സരിത പറയുന്നു.

Rathi VK

Recent Posts

25 വർഷമായി ഞാൻ ഈ ഇൻഡസ്ട്രിയിൽ നിൽക്കുന്നു, ഇതുപോലൊരു അപമാനം നേരിട്ട് ഇല്ല – ബോളിവുഡ് സംവിധായകൻ കരൻ ജോഹർനെതിരെ ഞെട്ടിപ്പിക്കുന്ന അപഹാസ്യം നടത്തി കലാകാരൻ

ഹിന്ദി സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് കരൺ ജോഹർ. അടുത്തിടെ ഒരു ടെലിവിഷൻ ഷോയിൽ ചിലർ ഇദ്ദേഹത്തെ അനുകരിച്ചിരുന്നു. 25…

5 hours ago

അവസാനമായി ഒരു സോറി പോലും പറയാൻ പറ്റിയില്ല – നടി കനകലതയെ ഓർത്തെടുത്ത് ഭാഗ്യലക്ഷ്മി

മലയാളികൾ വളരെ ഞെട്ടലോടെ ആയിരുന്നു നടി കനകലതയുടെ വിയോഗവാർത്ത കേട്ടത്. ഏറെ നാളായി അസുഖം ബാധിച്ച കിടപ്പിലായിരുന്നു ഇവർ. ഓർമ്മ…

5 hours ago

അത്തരത്തിലുള്ള നിമിഷങ്ങൾ കാണുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നുമില്ല – സുരേഷ് ഗോപിയും മഹാലക്ഷ്മിയും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് കാവ്യ നൽകിയ ക്യാപ്ഷൻ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കാവ്യാമാധവൻ. ദിലീപ് ആണ് ഇവരുടെ രണ്ടാമത്തെ ഭർത്താവ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു…

5 hours ago

വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തിൽ ചേച്ചി പറയുന്നുണ്ടായിരുന്നു – കനകലത ചേച്ചിയുടെ അവസാന നാളുകൾ ഓർത്തെടുത്ത് നടൻ അനീഷ് രവി

മലയാളികൾ വളരെ ഞെട്ടലോടെയാണ് കഴിഞ്ഞദിവസം നടി കനകലതയുടെ വിയോഗ വാർത്ത കേട്ടത്. ഏറെ നാളുകളായി ഇവർ അസുഖം ബാധിച്ച ചികിത്സയിലായിരുന്നു.…

5 hours ago

ജാസ്മിനെ കുറിച്ച് തൊപ്പിയുടെ വാക്കുകൾ വൈറൽ, തൊപ്പിയുടെ അടുത്തുനിന്നും മാത്രമേ ജാസ്മിന് കിട്ടാൻ ബാക്കിയുണ്ടായിരുന്നുള്ളൂ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് മലയാളം ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ…

6 hours ago