പ്രേക്ഷകര്‍ക്ക് അടുത്തറിയാവുന്ന നടിയാണ് മേഘ്ന രാജ്. ഈ അടുത്താണ് നടി സോഷ്യല്‍ മീഡിയയില്‍ സജീവമായത്. തന്റെ ഭര്‍ത്താവിന്റെ മരണം മേഘ്നക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. തന്റെ ദുഖത്തില്‍ ആരാധകരും നടിക്കൊപ്പം തന്നെ പങ്കുച്ചേര്‍ന്നിരുന്നു. ഇന്ന് കുഞ്ഞിനൊപ്പം കളിച്ചും ചിരിച്ചും നിന്ന് തന്റെ ദുഖത്തില്‍ നിന്നും കരകയറുകയാണ് മേഘ്ന. മേഘ്ന രാജ് ഗര്‍ഭിണിയായിരിക്കുമ്പോഴായിരുന്നു ഭര്‍ത്താവ് മരണപ്പെടുന്നത്. ഹൃദയാഘാതത്തെതുടര്‍ന്നാണ് മരണം. ചിരജ്ജീവി സര്ജ്ജയെ നഷ്ടപ്പെട്ടത്തിന് പിന്നാലെ ഇപ്പോള്‍ മറ്റൊരു ദുഖ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് മേഘ്ന.
തന്റെ വളര്‍ത്തു നായയെ നഷ്ടപ്പെട്ട വേദനയാണ് മേഘ്ന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പലതും നഷ്ടപ്പെട്ടു.. അവനെ കുറിച്ച് കൂടുതല്‍ ആമുഖങ്ങള്‍ ആവശ്യമില്ല, ബ്രൂണോ. എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, അവനിന്ന് അവന്റെ അവസാന ശ്വാസം വലിച്ചു. ജൂനിയര്‍ ചിരുവിനൊപ്പം അവന് കളിക്കണമെന്നും പുറകില്‍ കയറി ഇരുന്ന് സവാരി നടത്തണം എന്നുമൊക്കെ ഞാന്‍ ആഗ്രഹിച്ചിരുന്നു. പൊതുവെ കുട്ടികളെ ബ്രൂണോയ്ക്ക് ഇഷ്ടമല്ലായിരുന്നു. പക്ഷെ അവന് ജൂനിയര്‍ ചിരുവുമായി വളരെ അധികം സൗമ്യനായിരുന്നു.
അവന് അവന്റെ യജമാനനെ അറിയാമായിരുന്നു എന്ന് തോന്നുന്നു. അവനില്ലാതെ ഈ വീട് പഴയത് പോലെ ആകില്ല. വരുന്നവരെല്ലാം ബ്രൂണോ എവിടെ എന്നാണ് ചോദിക്കുന്നത്. അവനെ ഞങ്ങള്‍ വേദനയോടെ മിസ്സ് ചെയ്യും. എനിക്കുറപ്പുണ്ട്, നീ ചിരുവിന്റെ അടുത്തുണ്ടാവും, അവനെ എപ്പോഴും ശല്യപ്പെടുത്താന്‍ എന്നാണ് മേഘ്നയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്.
ഈ വാര്‍ത്ത അറിഞ്ഞതോടെ ആരാധകരും സംങ്കടത്തില്‍ ആയി. ഇതിനോടകം നിരവധി പേരാണ് ബ്രൂണോയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്ത് വന്നത്. നേരത്തെ ബ്രൂണോയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു. ഇവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് ബ്രൂണോ. ഇതിനിടെ ഒരു ടെലിവിഷന്‍ ഷോയില്‍ അതിഥിയായി മേഘ്ന ബ്രൂണോയെയും കൂട്ടിയിരുന്നു. ഇതിന്റെ ചിത്രമെല്ലാം നിമിഷന്നേരം കൊണ്ട് വൈറലായിരുന്നു.